മന്ത്രി പി രാജീവിന്റെ 'തെരഞ്ഞെടുത്ത ലേഖനങ്ങൾ'; പുസ്തക പ്രകാശനം നാളെ

‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ എന്ന പി രാജീവിന്റെ മുൻ പുസ്തകവും ഏറെ ചർച്ചയായ കൃതിയായിരുന്നു

dot image

കൊച്ചി: മന്ത്രി പി രാജീവിന്റെ ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ നടക്കും. എറണാകുളം ടി കെ കൾച്ചറൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സിപിഐഎം പി ബി അംഗവും മുൻ മന്ത്രിയുമായ എം എ ബേബിയാണ് പുസ്തകപ്രകാശനം നിർവ്വഹിക്കുക. ചടങ്ങിൽ എം കെ സാനു, ബെന്യാമിൻ, മ്യൂസ് മേരി ജോർജ്, എൻ ഇ സുധീർ തുടങ്ങിയവർ പങ്കെടുക്കും.

‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ എന്ന പി രാജീവിന്റെ മുൻ പുസ്തകവും ഏറെ ചർച്ചയായ കൃതിയായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണവും, ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെ കുറിച്ചുള്ള പഠനവുമായിരുന്നു പുസ്തകത്തിന്റെ പ്രമേയം.

റിപ്പോര്ട്ടര് ടിവി ചെയ്തത് വലിയ കാര്യം; സഹകരിക്കാന് തയ്യാര്: ഗോകുലം ഗോപാലന്

സമകാലിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ച് വ്യവസായ മന്ത്രി പി രാജീവ് ദേശാഭിമാനിയിലും മറ്റ് ആനുകാലികങ്ങളിലും എഴുതിയ ലേഖനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ലേഖനങ്ങളാണ് പുസ്തകമാകുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us