കൊച്ചി: വിമാനം വൈകിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വലഞ്ഞ് യാത്രക്കാർ. ഇന്നലെ രാത്രി 11.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് (sg18) ആണ് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ടെക്നിക്കൽ പ്രശ്നമാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.
'ഏകദേശം നൂറിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിഷയത്തിൽ അധികൃതർ കൃത്യമായ പ്രതികരിക്കുന്നില്ല. കുട്ടികളും പരീക്ഷയ്ക്കായ് പോകുന്ന വിദ്യാർത്ഥികളും ഈ ഫ്ളൈറ്റിലുണ്ടായിരുന്നു. മറ്റൊരു ഫ്ളൈറ്റിൽ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിതരാൻ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു സംവിധാനമില്ലെന്നാണ് അധികൃതർ പറഞ്ഞത്. കാൻസലേഷൻ എന്ന ഓപഷൻ മാത്രമാണ് അവർക്കുള്ളതെന്നും റീ ഫണ്ടാകാൻ ഏഴുദിവസം പിടിക്കുമെന്നാണ് അവർ പറയുന്നത്. ടെക്നിക്കൽ പ്രശ്നമാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.
അര്ജുനായുള്ള തിരച്ചില് ഇന്ന് വീണ്ടും; ഈശ്വര് മാല്പേയും സംഘവും ഇന്ന് ഷിരൂരിലെത്തുംവിമാനം വൈകുമെന്ന് കുറച്ച് യാത്രക്കാർക്ക് മാത്രം മുന്നറിയിപ്പ് ലഭിച്ചിരുന്നു. മുന്നറിയിപ്പിൽ മൂന്ന് മണിയോടെ പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. അത് കണക്കിലെടുത്ത് എത്തിയ യാത്രക്കാരുണ്ട്. പിന്നീടും വിമാനം വൈകുമെന്നും 3.40ന് പുറപ്പെടുമെന്നും പറഞ്ഞു. എന്നാൽ ഇതുവരെ പുറപ്പെട്ടില്ല. ചെക്കിൻ പൂർത്തിയായി നിൽക്കുകയാണ്. ഫ്ളൈറ്റ് എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല', യാത്രക്കാർ പറഞ്ഞു.