'റിപ്പോര്ട്ടര് ചാനല് നിലപാട് മാതൃകാപരം, സര്ക്കാര് ഗൗരവത്തോടെ കാണുന്നു'; ജി ആര് അനില്

നാടിന്റെ പുരോഗതിക്കും ജനതയുടെ സംരക്ഷണത്തിനുമായി മാധ്യമങ്ങള് ഉയര്ന്നു പ്രവര്ത്തിക്കുന്നതിന്റെ മാതൃകയാണ് റിപ്പോര്ട്ടര് ചാനല് കാണിച്ചത്.

dot image

കല്പ്പറ്റ: മുണ്ടക്കൈ ഉരുള്പൊട്ടല് ദുരന്തത്തിലെ അതിജീവിതര്ക്ക് ടൗണ്ഷിപ്പ് നിര്മ്മിച്ചു നല്കാന് സന്നദ്ധത അറിയിച്ച റിപ്പോര്ട്ടര് ടി വി മാനേജ്മെന്റ് തീരുമാനം പ്രശംസനീയമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്. ദുരന്തമുഖത്ത് മാധ്യമങ്ങള് വിശേഷിച്ചും റിപ്പോര്ട്ടര് ചാനല് നടത്തിയ ഉദ്യമം പ്രശംസനീയമാണ്. വയനാടിന് കെെത്താങ്ങാവാന് റിപ്പോര്ട്ടര് ചാനല് എടുത്ത നിലപാട് സ്വാഗതാര്ഹമാണ്. നാടിന്റെ പുരോഗതിക്കും ജനതയുടെ സംരക്ഷണത്തിനുമായി മാധ്യമങ്ങള് ഉയര്ന്നു പ്രവര്ത്തിക്കുന്നതിന്റെ മാതൃകയാണ് റിപ്പോര്ട്ടര് ചാനല് കാണിച്ചത്. ആ പ്രവര്ത്തനങ്ങളെ സര്ക്കാരും മുഖ്യമന്ത്രിയും ഗൗരവത്തോടെ കാണുമെന്ന് ജി ആര് അനില് പറഞ്ഞു.

റിപ്പോര്ട്ടര് ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന് റിപ്പോര്ട്ടര് ടിവിയിലൂടെയാണ് അതിജീവിതര്ക്ക് ടൗണ്ഷിപ്പ് നിര്മ്മാണത്തിന് സന്നദ്ധത അറിയിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പ്രൊപ്പോസല് നല്കുമെന്നും മുണ്ടക്കൈയെ പുനഃസൃഷ്ടിക്കേണ്ടതുണ്ടെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.

'ടൗണ്ഷിപ്പിന് 150 ഏക്കര് സ്ഥലം വിട്ടു നല്കും. നൂറോളം വീടുകള് വെച്ചുനല്കും. 15 സെന്റില് മൂന്ന് ബെഡ്റൂം ഉള്ള വീടുകള് വെച്ചു നല്കാനാണ് ആഗ്രഹിക്കുന്നത്. ടൗണ്ഷിപ്പ് റിപ്പോര്ട്ടര് ടിവിയുടെ നേതൃത്വത്തില് ഉണ്ടാക്കാന് തയ്യാറാണെന്ന് അറിയിക്കുകയാണ്. ഇക്കാര്യം പ്രൊപ്പോസല് ആയി മുഖ്യമന്ത്രിയെ അറിയിക്കും', എന്നായിരുന്നു ആന്റോ അഗസ്റ്റിന് അറിയിച്ചത്.

മുണ്ടക്കൈയില് മതില്ക്കെട്ടുകളുണ്ടായിരുന്നില്ലായെന്നതാണ് പ്രത്യേകത. പുത്തുമലയില് സംഭവിച്ചതുപോലെ കോളനി സംവിധാനം ഉണ്ടാക്കികൊടുക്കരുത്. പല വഴികളുള്ള ടൗണ്ഷിപ്പ് ആയിരിക്കണം അത്. ആ പ്രൊജക്ടിന്റെ അകത്ത് എല്ലാവര്ക്കും സംഭാവന ചെയ്യാം. എന്റെ പേര് ഉള്പ്പെടെ അവിടെ ആര്ക്കും അവകാശവാദങ്ങള് ഉണ്ടാവേണ്ടതില്ല. 600 വീടുകള് ഉണ്ടാക്കുകയെന്ന് പറയുന്നത് ഇന്നത്തെ സാഹചര്യത്തില് നമുക്ക് ബുദ്ധിമുട്ടില്ലെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us