റിപ്പോര്ട്ടര് ടിവി ചെയ്തത് വലിയ കാര്യം; സഹകരിക്കാന് തയ്യാര്: ഗോകുലം ഗോപാലന്

റിപ്പോര്ട്ട് ടി വി ചെയ്തത് വലിയ കാര്യമാണ്. അദ്ദേഹത്തിനൊപ്പം എല്ലാ സഹായസഹകരണങ്ങളും ഗോകുലം ഗ്രൂപ്പും നല്കും

dot image

കല്പ്പറ്റ: മുണ്ടക്കൈ ഉരുള്പൊട്ടല് ദുരന്തത്തിലെ അതിജീവിതര്ക്ക് ടൗണ്ഷിപ്പ് നിര്മ്മിച്ചു നല്കാന് സന്നദ്ധത അറിയിച്ച റിപ്പോര്ട്ടര് ടി വി മാനേജ്മെന്റിന് സഹായ സഹകരണങ്ങള് വാഗ്ദാനം ചെയ്ത് ഗോകുലം ഗ്രൂപ്പ്. ലോകത്തെ നടുക്കിയ സംഭവമാണ് വയനാട്ടിലുണ്ടായത്. മനുഷ്യത്വമുള്ളവരെല്ലാം ദുരിതാശ്വാസത്തില് പങ്കാളികളായിട്ടുണ്ട്. റിപ്പോര്ട്ട് ടി വി ചെയ്തത് വലിയ കാര്യമാണ്. അദ്ദേഹത്തിനൊപ്പം എല്ലാ സഹായസഹകരണങ്ങളും ഗോകുലം ഗ്രൂപ്പും നല്കുമെന്നും ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന് റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.

25 വീടുകള് ആള് ഇന്ത്യാ മലയാളി അസോസിയേഷനും ഗോകുലും ഗ്രൂപ്പും ചേര്ന്ന് നിര്മ്മിച്ച് നല്കും. എവിടെ ചെയ്യും എന്നത് തീരുമാനിച്ചിട്ടില്ല. ഒരു ടൗണ്ഷിപ്പ് തന്നെ ഉണ്ടാക്കും എന്ന പ്രഖ്യാപനം വലിയ കാര്യമാണ്. എല്ലാ സഹായവും നല്കും. സര്ക്കാരിന്റെ സഹായത്തോടെ ചെയ്യുകയാണെങ്കില് സന്തോഷം. 150 ഏക്കറില് ഇത് സാധിക്കുമെന്നാണ് കരുതുന്നത്. വല്ലാത്തൊരു അന്തരീക്ഷമാണ് അവിടുത്തേതെന്നും ഗോകുലം ഗോപാലന് പറഞ്ഞു.

റിപ്പോര്ട്ടര് ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന് റിപ്പോര്ട്ടര് ടിവിയിലൂടെയാണ് ടൗണ്ഷിപ്പ് നിര്മ്മാണത്തിന് സന്നദ്ധത അറിയിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പ്രൊപ്പോസല് നല്കുമെന്നും മുണ്ടക്കൈയെ പുനസൃഷ്ടിക്കേണ്ടതുണ്ടെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു. റിപ്പോര്ട്ടര് ടി വിയിലൂടെയായിരുന്നു പ്രഖ്യാപനം.

'ടൗണ്ഷിപ്പിന് 150 ഏക്കര് സ്ഥലം വിട്ടു നല്കും. നൂറോളം വീടുകള് വെച്ചുനല്കും. 15 സെന്റില് മൂന്ന് ബെഡ്റൂം ഉള്ള വീടുകള് വെച്ചു നല്കാനാണ് ആഗ്രഹിക്കുന്നത്. ടൗണ്ഷിപ്പ് റിപ്പോര്ട്ടര് ടിവിയുടെ നേതൃത്വത്തില് ഉണ്ടാക്കാന് തയ്യാറാണെന്ന് അറിയിക്കുകയാണ്. ഇക്കാര്യം പ്രൊപ്പോസല് ആയി മുഖ്യമന്ത്രിയെ അറിയിക്കും', എന്നായിരുന്നു ആന്റോ അഗസ്റ്റിന് അറിയിച്ചത്.

മുണ്ടക്കൈയില് മതില്ക്കെട്ടുകളുണ്ടായിരുന്നില്ലായെന്നതാണ് പ്രത്യേകത. പുത്തുമലയില് സംഭവിച്ചതുപോലെ കോളനി സംവിധാനം ഉണ്ടാക്കികൊടുക്കരുത്. പല വഴികളുള്ള ടൗണ്ഷിപ്പ് ആയിരിക്കണം അത്. ആ പ്രൊജക്ടിന്റെ അകത്ത് എല്ലാവര്ക്കും സംഭാവന ചെയ്യാം. എന്റെ പേര് ഉള്പ്പെടെ അവിടെ ആര്ക്കും അവകാശവാദങ്ങള് ഉണ്ടാവേണ്ടതില്ല. 600 വീടുകള് ഉണ്ടാക്കുകയെന്ന് പറയുന്നത് ഇന്നത്തെ സാഹചര്യത്തില് നമുക്ക് ബുദ്ധിമുട്ടില്ലെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us