അനങ്ങൻമല ക്വാറിയുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം അന്വേഷിക്കും: കേന്ദ്രം

വി കെ ശ്രീകണ്ഠൻ എം പി നൽകിയ നിവേദനത്തേത്തുടർന്നാണ് നടപടി

dot image

പാലക്കാട്: അനങ്ങൻമലയിലെ ക്വാറിയുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം അന്വേഷിക്കുമെന്ന് കേന്ദ്രം. മലയിലെ ഖനനത്തെയും പരിസ്ഥിതി ആഘാതത്തെയും കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. വി കെ ശ്രീകണ്ഠൻ എം പി നൽകിയ നിവേദനത്തേത്തുടർന്നാണ് നടപടി. കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നേരിട്ടും മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴിയും വി കെ ശ്രീകണ്ഠൻ കത്ത് നൽകിയിരുന്നു.

കഴിഞ്ഞ ദിവസം അനങ്ങൻമല സന്ദർശിച്ച ശ്രീകണ്ഠൻ, ക്വാറി പ്രവർത്തിക്കുന്നതിൽ നഗരസഭയെയും സർക്കാരിനെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തി. നഗരസഭയുടെയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ക്വാറിക്ക് അനുമതി ലഭിച്ചതെന്നാണ് ശ്രീകണ്ഠൻ്റെ ആരോപണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us