യന്ത്രത്തകരാറിനെ തുടർന്ന് വിമാനം വൈകിയത് രണ്ടുദിവസം; ഇന്ന് പുലർച്ചെ പുറപ്പെട്ടു

വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചിരുന്നു

dot image

കൊച്ചി: യന്ത്രത്തകരാറിനെ തുടർന്ന് രണ്ടുദിവസം വൈകിയ വിമാനം പുറപ്പെട്ടു. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് പുലർച്ചെ നാലുമണിക്ക് പുറപ്പെട്ടത്. യന്ത്ര തകരാർ പരിഹരിച്ച ശേഷമാണ് യാത്ര. ശനിയാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്നതായിരുന്നു വിമാനം. വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചിരുന്നു.

ഏകദേശം നൂറിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്.  കുട്ടികളും പരീക്ഷയ്ക്കായ് പോകുന്ന വിദ്യാർത്ഥികളും ഈ ഫ്ളൈറ്റിലുണ്ടായിരുന്നു. മറ്റൊരു ഫ്ളൈറ്റിൽ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിതരാൻ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു സംവിധാനമില്ലെന്നാണ് അധികൃതർ പറഞ്ഞതെന്നാണ് യാത്രക്കാർ പറഞ്ഞത്.

കാൻസലേഷൻ എന്ന ഓപഷൻ മാത്രമാണ് അവർക്കുള്ളതെന്നും റീ ഫണ്ടാകാൻ ഏഴുദിവസം പിടിക്കുമെന്നാണ് അധികൃതർ പറഞ്ഞതായി യാത്രക്കാർ പറഞ്ഞിരുന്നു. വിമാനം വൈകുമെന്ന് കുറച്ച് യാത്രക്കാർക്ക് മാത്രം മുന്നറിയിപ്പ് ലഭിച്ചിരുന്നതായും മുന്നറിയിപ്പിൽ മൂന്ന് മണിയോടെ പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നതെന്നും യാത്രക്കാർ ആരോപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us