ബലമായി വിലങ്ങുവെച്ചെന്നും മര്ദിച്ചെന്നും പരാതി; മാവോയിസ്റ്റ് കേസിലെ പ്രതികള് പ്രതിഷേധിച്ചു

പൊലീസ് ഇരുവരെയും ബലംപ്രയോഗിച്ച് വിലങ്ങണിയിക്കാന് ശ്രമിച്ചെന്നും എതിര്ത്തപ്പോള് മര്ദിച്ചെന്നുമാണ് പരാതി.

dot image

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില് പ്രതി ചേര്ക്കപ്പെട്ട് വിചാരണ നേരിടുന്ന വിജിത്ത് വിജയന്, ഉസ്മാന് എന്നിവര്ക്ക് നേരെ പൊലീസ് ബലം പ്രയോഗിക്കുകയും മര്ദിക്കുകയും ചെയ്തതായി പരാതി. ഇരുവരെയും കൊച്ചിയിലെ എന്ഐഎ കോടതിയില് ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് സംഭവം. പൊലീസ് ഇരുവരെയും ബലംപ്രയോഗിച്ച് വിലങ്ങണിയിക്കാന് ശ്രമിച്ചെന്നും എതിര്ത്തപ്പോള് മര്ദിച്ചെന്നുമാണ് പരാതി. വിജിത്ത് വിജയന്, ഉസ്മാന് എന്നിവര് കോടതി വരാന്തയില് മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയും മജിസ്ട്രേറ്റിന് മുമ്പാകെ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു. ശേഷം വിലങ്ങ് മാറ്റാന് പൊലീസിനോട് ആവശ്യപ്പെട്ട കോടതി പരാതി എഴുതി നല്കാന് അറിയിച്ചു. മര്ദനത്തിനും വിലങ്ങു വയ്ക്കുന്നതിനുമെതിരെ ഇരുവരും കോടതിയില് പരാതി നല്കി.

വിദ്യാര്ത്ഥികളായ അലന് ഷുഹൈബ്, താഹ ഫസല് എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവമാണ് പന്തീരങ്കാവ് യുഎപിഎ കേസ്. കേസിലെ മൂന്നാം പ്രതിയാണ് പാണ്ടിക്കാട് സ്വദേശി ഉസ്മാന്. കല്പറ്റ സ്വദേശി വിജിത്ത് വിജയന് നാലാം പ്രതിയുമാണ്. കേസിന്റെ വിചാരണ ഏതാനും മാസങ്ങളായി എന്ഐഎ കോടതിയില് നടന്നുവരികയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us