'വയനാട് സന്ദര്ശിക്കാത്തത് രക്ഷാപ്രവര്ത്തനത്തെ ബാധിക്കുമെന്നതിനാല്'; മോദിയെ കണ്ടെന്ന് ഗവര്ണര്

പ്രധാനമന്ത്രി ഉടന് വയനാട്ടില് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്ണര്

dot image

തിരുവനന്തപുരം: പ്രധാന മന്ത്രിയെ കണ്ട് വയനാട്ടിലെ അവസ്ഥ വിവരിച്ചുവെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. പരമാവധി സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇന്നലെ യുപിയില് താന് പങ്കെടുത്ത പരിപാടിയില് പിരിഞ്ഞുകിട്ടിയത് 5.10ലക്ഷം രൂപയാണെന്നും ഗവര്ണര് പറഞ്ഞു. പ്രധാനമന്ത്രി ഉടന് വയനാട്ടില് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇപ്പോള് വയനാട് സന്ദര്ശിക്കാത്തത് രക്ഷാപ്രവര്ത്തനത്തെ ബാധിക്കുമെന്നതിനാലാണെന്നും ഗവര്ണര് കൂട്ടിച്ചേര്ത്തു.

അതേസമയം, വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് മുണ്ടക്കൈ ദുരന്ത ബാധിതരെ വിളിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്ക്ക് താക്കീതുമായി സര്ക്കാര് രംഗത്തെത്തി. ഇക്കാര്യത്തില് സര്ക്കാര് അടിയന്തരമായി ഇടപെടുമെന്നും മനുഷ്യത്വമുള്ളവര് ചെയ്യുന്ന കാര്യമല്ലെന്നും റവന്യൂ മന്ത്രി കെ രാജന് റിപ്പോര്ട്ടര് ടി വിയോട് പ്രതികരിച്ചു.

'ഉറ്റവരെ തേടുകയാണ് ക്യാമ്പിലെ ഓരാ മനുഷ്യരും. എന്തിനാണ് ക്യാമ്പില് തന്നെ വന്നുകിടക്കുന്നത്. നിവൃത്തിയില്ലാത്തതുകൊണ്ടല്ലേ. അവരെ ചേര്ത്തുപിടിക്കേണ്ട സമയമല്ലേ ഇത്. ഒരു കൊള്ളയ്ക്കും ആരെയും വിധേയമാക്കില്ല. കേരളമാണിത്. സ്വകാര്യകമ്പനികള് അവരുടെ നിയമാവലി അനുസരിച്ച് മുന്നോട്ട് പോകുന്നതില് പ്രയാസമില്ല. എന്നാല്, മനുഷ്യത്വരഹിത നിലപാടുമായി മുന്നോട്ട് പോകാന് അനുവദിക്കില്ല', കെ രാജന് പറഞ്ഞു.

എന്തെങ്കിലും പ്രശ്നമുണ്ടെങ്കില് തന്നെ നേരിട്ട് വിളിക്കാം. ജില്ലാ കളക്ടറെയോ എഡിഎമ്മിനെയോ വിളിക്കാം. പേടിപ്പിച്ച് പിരിക്കാന് ഒരാളെയും അനുവദിക്കില്ലെന്നും പാവപ്പെട്ടവരെ ദ്രോഹിക്കാന് ഒരു കമ്പനികളെയും അനുവദിക്കില്ലെന്നും കെ രാജന് പറഞ്ഞു.

dot image
To advertise here,contact us
dot image