പ്രതിപക്ഷ നേതാവിന്റെ പുനർജനി പദ്ധതിക്കെതിരെ ഇഡി; പരാതിക്കാരന് നോട്ടീസ്, രേഖകൾ ഹാജരാക്കണം

പദ്ധതിയുടെ മറവിൽ അഴിമതി നടന്നുവെന്നാണ് ആരോപണം

dot image

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുനർജനി പദ്ധതിക്കെതിരെ അന്വേഷണം പുരോഗമിക്കവെ പരാതിക്കാരന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. പരാതിക്കാധാരമായ രേഖ ഹാജരാക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. നാളെ കൊച്ചി ഓഫീസിൽ ഹാജരാകാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു. പദ്ധതിയുടെ മറവിൽ അഴിമതി നടന്നുവെന്നാണ് ആരോപണം.

2018 ലെ പ്രളയത്തിന് പിന്നാലെ സതീശന്റെ മണ്ഡലമായ പറവൂരിൽ നടപ്പാക്കിയ പദ്ധതിയാണ് പുനർജനി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് ഇഡി അന്വേഷിക്കുന്നുണ്ട്. സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണവിനിയോഗം എന്നീ കാര്യങ്ങളും ഇഡി അന്വേഷണത്തിലാണ്.

വിദേശത്തുനിന്ന് പണം സ്വീകരിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ വിജിലൻസ് രഹസ്യപരിശോധന നടത്തിയിരുന്നു. പിന്നാലെ സർക്കാർ അനുമതിയോടെ അന്വേഷണത്തിലേക്ക് കടന്നു. ഈ ഘട്ടത്തിലാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്. പരാതിക്കാരുടേയും പദ്ധതിയുമായി ബന്ധപ്പെട്ടവരുടെയും മൊഴി നേരത്തെ വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us