ഗീവര്ഗീസ് മാര് കൂറിലോസ് ഓണ്ലൈന് തട്ടിപ്പിന് ഇരയായി; നഷ്ടമായത് 15 ലക്ഷത്തിലേറെ രൂപ

മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച സംഘം 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി

dot image

പത്തനംതിട്ട: താന് സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന വെളിപ്പെടുത്തലുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച സംഘം 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ പത്തനംതിട്ട കീഴ്വായ്പൂർ പൊലീസ് കേസെടുത്തു. ഗീവർഗീസ് കൂറിലോസിന്റെ പേരിൽ മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

രണ്ട് ഫോൺ നമ്പറിൽ നിന്നും വീഡിയോ കോൾ വഴി ഭീഷണിയുണ്ടായത്. രണ്ട് തവണയായി 15,01186 രൂപ നൽകി.

മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നെന്ന് വിശ്വസിപ്പിച്ച സംഘം, ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ വീഡിയോ കോൾ ചെയ്തു. തുടര്ന്ന് താങ്കൾ വെർച്വൽ അറസ്റ്റിൽ ആണെന്ന് തട്ടിപ്പുകാർ അറിയിച്ചു. കൂറിലോസിന്റെ അക്കൗണ്ടിൽ നിന്നും സുഹൃത്തിൻറെ അക്കൗണ്ടിൽ നിന്നുമായി 15,01,186 രൂപയാണ് തട്ടിയെടുത്തത്. പൊലീസ് അന്വേഷണം തുടങ്ങി.ഭാരതീയ ന്യായ സംഹിത 318(4) 336(3) 340(2) പ്രകാരം കേസെടുത്തു. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 66 (c) 66(d) പ്രകാരവും കേസെടുത്തു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us