വയനാട് ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി തെന്നിന്ത്യൻ താരം അനശ്വര രാജൻ. രണ്ട് ലക്ഷം രൂപയാണ് അനശ്വര രാജൻ നൽകിയത്. രണ്ട് ലക്ഷം രൂപയുടെ ചെക്ക് അമ്മ ഉഷ രാജനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാൻ കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 10 ലക്ഷം രൂപ നൽകിയിരുന്നു. വികാരി ഫാ. ജോസ് പരത്തൂവയലിലും പള്ളി ഭാരവാഹികളും ചേർന്നു മന്ത്രി പി രാജീവിന് തുക കൈമാറിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ പ്രഭാസ് രണ്ട് കോടി രൂപ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. മുൻപ് പ്രളയ കാലത്തും പ്രഭാസ് കേരളത്തിന് സാമ്പത്തിക പിന്തുണ നൽകിയിരുന്നു.
സ്വാതന്ത്ര്യദിനത്തിന് രാജ്ഭവനിൽ സൽക്കാര പരിപാടികളില്ല, തീരുമാനം മുണ്ടക്കൈ ദുരന്തപശ്ചാത്തലത്തിൽ