'സെറ്റിൽമെൻ്റിന് തയ്യാറായി എന്ന വാർത്ത അടിസ്ഥാനരഹിതം'; ഡോ ഗീവർഗീസ് മാർ കൂറിലോസ്

തനിക്ക് മറച്ചുവെക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് മുഴുവൻ തുകയും ട്രാൻസ്ഫർ ചെയ്തത് എന്നും കേസിൻ്റെ വിശദാംശങ്ങൾ പൂർണ്ണമായും ലഭിക്കുമ്പോൾ പണം തിരിച്ചു തരാം എന്നായിരുന്നു തട്ടിപ്പുകാർ അറിയിച്ചതെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു

dot image

കൊച്ചി: ഓൺലൈൻ തട്ടിപ്പിന് ഇരയായി എന്നത് വാസ്തവമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. എന്നാൽ താൻ സെറ്റിൽമെൻ്റിന് തയ്യാറായി എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. താൻ ഡിജിറ്റൽ കസ്റ്റഡിയിലെന്ന് തട്ടിപ്പുകാർ അറിയിച്ചു. തൻ്റെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്യും എന്നും അറിയിച്ചു. തൻ്റെ അക്കൗണ്ടിലെ മുഴുവൻ തുകയും തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തു. കൂടാതെ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മറ്റൊരു വൈദികൻ്റെ അക്കൗണ്ടിൽ നിന്നും കൈമാറ്റം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

വാട്സ്ആപ്പ് വീഡിയോ കോളിലൂടെ ആയിരുന്നു തട്ടിപ്പ് നടത്തിയത്. തുടർച്ചയായി പണം ആവശ്യപ്പെട്ടപ്പോഴാണ് തനിക്ക് സംശയം തോന്നിയതെന്നും സിബിഐയുടെയും സുപ്രീംകോടതിയുടെയും വ്യാജ ചിഹ്നങ്ങൾ തട്ടിപ്പുകാർ അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് മറച്ചുവെക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് മുഴുവൻ തുകയും ട്രാൻസ്ഫർ ചെയ്തത് എന്നും കേസിൻ്റെ വിശദാംശങ്ങൾ പൂർണ്ണമായും ലഭിക്കുമ്പോൾ പണം തിരിച്ചു തരാം എന്നായിരുന്നു തട്ടിപ്പുകാർ അറിയിച്ചതെന്നും ഗീവർഗീസ് മാർ കൂറിലോസ്' പറഞ്ഞു.

'ഇനി ആർക്കും ഇങ്ങനെ അബദ്ധം സംഭവിക്കരുത്. സൈബർ വിഭാഗം ഇക്കാര്യത്തിൽ കൂടുതൽ ബോധവൽക്കരണം നടത്തണം. മറച്ചുവെക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് താൻ പൊലീസിനെ അറിയിച്ചത്. തട്ടിപ്പിനിരയായ പലരും ജാള്യത കൊണ്ട് പൊലീസിനെ അറിയിക്കാറില്ല. താൻ വിരമിച്ചപ്പോൾ കിട്ടിയ പണവും സമ്മാനങ്ങളുമാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. സുപ്രീം കോടതി നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറണം എന്നാണ് തട്ടിപ്പുകാർ അറിയിച്ചത്. ഇക്കാരണത്തിലാണ് പണം തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തത്' എന്നും ഡോ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

'ഞങ്ങൾക്ക് കൃത്യസമയത്ത് ജോലിക്ക് പോകണം: ഒരു ബസ് വിട്ടുതരുമോ സർ'; ആവശ്യവുമായി സർക്കാർ ഉദ്യോഗസ്ഥർ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us