സിപിഐഎം തിരുവല്ല ഏരിയാ സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനം; എതിർപ്പുമായി ഒരു വിഭാഗം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ഏരിയാ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി ശ്രമിച്ചു എന്ന ഒരു വിഭാഗത്തിൻ്റെ പരാതിയേത്തുടർന്നായിരുന്നു നടപടി

dot image

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണിയെ തൽസ്ഥാനത്ത് നിന്ന് നീക്കിയ പാർട്ടി തീരുമാനത്തിനെതിരെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പ്. ഇതോടെ തിരുവല്ലയിൽ സിപിഐഎമ്മിൽ വിഭാഗീയത രൂക്ഷമായ സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ഏരിയാ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി ശ്രമിച്ചു എന്ന ഒരു വിഭാഗത്തിൻ്റെ പരാതിയേത്തുടർന്നായിരുന്നു നടപടി.

കഴിഞ്ഞ മൂന്ന് ടേമുകളിലായി സിപിഐഎം തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിയായി തുടർന്ന് വരുന്ന നേതാവാണ് ഫ്രാൻസിസ് വി ആൻ്റണി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ഒരു വിഭാഗത്തിന് അനുകൂലമായി നിലപാടെടുത്തു എന്നായിരുന്നു ഫ്രാൻസിസ് വി ആൻ്റണിക്കെതിരെ ഉയർന്ന പരാതി. വനിതാ പാർട്ടി അംഗം ഫ്രാൻസിസ് വി ആൻ്റണിയെ ഫോണിൽ വിളിച്ച് പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കും എന്ന് സംസാരിച്ചിരുന്നു.

പാർട്ടി സ്ഥാനാർത്ഥിക്ക് അനുകൂലമായി ഫ്രാൻസിസ് വി ആൻ്റണി ഫോണിൽ മറുപടി നൽകിയില്ല. ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖ പാർട്ടിയിലെ ഒരു വിഭാഗം സംസ്ഥാന കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. തുടർന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഫ്രാൻസിസ് വി ആൻ്റണിയെ എരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചത്. ജില്ലാ കമ്മിറ്റിയിൽ നിന്നും ഫ്രാൻസിസ് വി ആൻ്റണിയെ മാറ്റി. എരിയാ കമ്മിറ്റി അംഗമായി ഫ്രാൻസിസ് വി ആൻ്റണി തുടരും. തിരുവല്ലയിൽ പാർട്ടിയിൽ കടുത്ത വിഭാഗീയത ഉണ്ടെന്ന് സിപിഐഎം സംസ്ഥാന സമ്മേളനം വിലയിരുത്തിയിരുന്നു.

അതേ സമയം ഫ്രാൻസിസ് വി ആൻ്റണിയെ ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. ഏതാനും സെക്കൻ്റുകൾ നീണ്ട് നിന്ന ഒരു ഫോൺ സംഭാഷണത്തിൻ്റെ പേരിൽ ഫ്രാൻസിസ് വി ആൻ്റണിക്കെതിരെ നടപടി എടുത്തതിലാണ് ഒരു വിഭാഗത്തിൻ്റെ എതിർപ്പ്. പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കണമെന്ന് പാർട്ടി അംഗം ഫോണിൽ സംസാരിച്ചപ്പോൾ എരിയാ കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ ഫ്രാൻസിസ് വി ആൻ്റണി എന്ത് കൊണ്ട് താക്കീത് നൽകിയില്ല എന്നാണ് എതിർ വിഭാഗം ചോദിക്കുന്നത്. ഫ്രാൻസിസ് വി ആൻ്റണിക്കെതിരായ നടപടിയിലൂടെ വരും ദിവസങ്ങളിൽ തിരുവല്ലയിൽ പാർട്ടിക്കുള്ളിലെ വിഭാഗീയത വർധിക്കാനാണ് സാധ്യത.

ഒരു ദിവസത്തെ ശമ്പളം, വാടക വീടുകൾക്കായി കാമ്പയിൻ; റിപ്പോർട്ടർ ടി വിയെ അഭിനന്ദിച്ച് മുഹമ്മദ് റിയാസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us