ഹൈക്കോടതി വിധി അംഗീകരിക്കുന്നു, നജീബ് കാന്തപുരം എംഎൽഎക്ക് ആശംസകൾ; പെരിന്തൽമണ്ണയിലെ ഇടത് സ്ഥാനാർഥി

മറ്റൊരു നിയമപോരാട്ടത്തിന് സമയമില്ല. വോട്ടിങ്ങിലെ ഉദ്യോഗസ്ഥ പിഴവ് ചൂണ്ടികാണിച്ച് തെരഞ്ഞെടുപ്പിന്റെ സാധുതയാണ് കോടതിയിൽ ചോദ്യം ചെയ്തത്

dot image

ദോഹ: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലം പ്രതിനിധി മുസ്ലിം ലീഗിലെ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് നൽകിയ കേസിലെ ഹൈക്കോടതി വിധി അംഗീകരിക്കുന്നതായി പരാതിക്കാരനായ സിപിഐഎം സ്വതന്ത്ര സ്ഥാനാർഥി കെപിഎം മുസ്തഫ. വർഷങ്ങൾ നീണ്ടുപോയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ മേൽകോടതിയിലേക്ക് അപ്പീലിനില്ലെന്നും നിയമപോരാട്ടം അവസാനിപ്പിക്കുകയാണെന്നും മുസ്തഫ ദോഹയിൽ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.

‘നജീബ് കാന്തപുരം എംഎൽഎക്ക് പ്രവർത്തന മേഖലയിൽ എല്ലാ ആശംസകളും നേരുന്നു. ഇനി ഒന്നര വർഷം മാത്രമേ നിയമസഭയുടെ കാലാവധി പൂർത്തിയാകാനുള്ളൂ. മറ്റൊരു നിയമപോരാട്ടത്തിന് സമയമില്ല. വോട്ടിങ്ങിലെ ഉദ്യോഗസ്ഥ പിഴവ് ചൂണ്ടികാണിച്ച് തെരഞ്ഞെടുപ്പിൻ്റെ സാധുതയാണ് കോടതിയിൽ ചോദ്യം ചെയ്തത്’ -കെ.പി മുസ്തഫ പറഞ്ഞു.

ഐപിഎസ് തലപ്പത്ത് വന് അഴിച്ചുപണി; ഗതാഗത കമ്മീഷണറെ മാറ്റി, യോഗേഷ് ഗുപ്ത വിജിലന്സ് ഡയറക്ടര്

ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കായി മുസ്തഫ ഖത്തറിലെത്തിയപ്പോഴായിരുന്നു കേസിലെ ഹൈക്കോടതി വിധി വന്നത്. 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ നിന്നും 38 വോട്ടിനായിരുന്നു നജീബ് കാന്തപുരം ജയിച്ചത്. മണ്ഡലത്തിലെ 340 തപാൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300ഓളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും ചൂണ്ടികാണിച്ചായിരുന്നു മുഹമ്മദ് മുസ്തഫ തെരഞ്ഞെടുപ്പ് വിധിക്കെതിരെ പരാതി നൽകിയത്

dot image
To advertise here,contact us
dot image