തേയില വില്പ്പനയുടെ പേരില് ലോട്ടറി മാതൃകയില് നറുക്കെടുപ്പ്; പരിശോധിക്കണമെന്ന് എം വി ജയരാജന്

കേരളത്തില് ലോട്ടറി സുതാര്യം. സര്ക്കാര് അല്ലാതെ മറ്റാരും അത് ചെയ്യരുത്

dot image

ആലപ്പുഴ: തേയില വില്പ്പനയുടെ പേരില് ലോട്ടറി മാതൃകയിലുള്ള നറുക്കെടുപ്പ് പരിശോധിക്കണമെന്ന് സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജന്. ലോട്ടറി ഏജന്റ്സ് ആന്ഡ് സെല്ലേഴ്സ് ഫെഡറേഷന് സംസ്ഥാന കണ്വെഷന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില് ലോട്ടറി സുതാര്യമാണ്. സര്ക്കാര് അല്ലാതെ മറ്റാരും അത് ചെയ്യരുതെന്നും എം വി ജയരാജന് പറഞ്ഞു.

വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ബോ ചെ ടീ നറുക്കെടുപ്പ് വലിയ ജനപ്രീതി നേടുകയും ചര്ച്ചയാവുകയും ചെയ്തിരുന്നു. ബോചെ ടീയുടെ ഓരോ 100 ഗ്രാം പാക്കറ്റിന് ഉള്ളിലും ഓരോ സമ്മാനക്കൂപ്പണ് ഉണ്ടായിരിക്കും. ഈ കൂപ്പണ് നമ്പറുകള് ബോചെ ടീ വെബ്സൈറ്റില് അപ്ലോഡ് ചെയ്യപ്പെടുമ്പോഴാണ് ഒരു ടിക്കറ്റ് ജനറേറ്റ് ആകുന്നത്. ഇങ്ങനെ ടിക്കറ്റ് ജനറേറ്റ് ആകുന്നത് ഏത് ദിവസമാണോ അന്നേ ദിവസത്തെ നറുക്കെടുപ്പിലാണ് ആ വ്യക്തിയുടെ ഭാഗ്യം പരീക്ഷിക്കപ്പെടുന്നത്.

ഒന്നാം സമ്മാനം പത്തുലക്ഷം രൂപയാണ്. 10000 രൂപ, 5000 രൂപ, 1000 രൂപ, 500 രൂപ, 100 രൂപ എന്നിങ്ങനെ മറ്റ് നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ ഒരു പ്രത്യേക കാലാവധിക്കിടയില് വില്ക്കപ്പെടുന്ന എല്ലാ ടിക്കറ്റുകളും ഒരുമിച്ചിട്ട് 25 കോടി രൂപയുടെ മെഗാ നറുക്കെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image