യുഡിഎഫ് എംപിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്: കൊടിക്കുന്നില് സുരേഷ്

വയനാടിനായി ലഭിക്കുന്ന തുക വയനാടിന് മാത്രമായി ചെലവഴിക്കണമെന്നും കൊടിക്കുന്നില് സുരേഷ്

dot image

ന്യൂഡല്ഹി: വയനാട്ടിലെ ഉരുള്പൊട്ടലില് ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് യുഡിഎഫ് എംപിമാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുമെന്ന് കൊടിക്കുന്നില് സുരേഷ് എംപി. എംപിമാരുടെ ഒരു മാസത്തെ ശമ്പളം വയനാടിനായി നല്കും. പണം സുതാര്യമായി ചെലവഴിക്കണം. ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചതായി മുന്പ് ആക്ഷേപമുണ്ട്. വയനാടിനായി ലഭിക്കുന്ന തുക വയനാടിന് മാത്രമായി ചെലവഴിക്കണമെന്നും കൊടിക്കുന്നില് സുരേഷ് പറഞ്ഞു.

യുഡിഎഫ് എംഎല്എമാരുടെ ഒരു മാസത്തെ ശമ്പളം വയനാടിന് നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേരത്തെ അറിയിച്ചിരുന്നു. വയനാടിന്റെ പുനര്നിര്മ്മാണത്തിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്ത്തിക്കുമെന്നും വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങള്ക്കും അനാഥരായ കുട്ടികള്ക്കും ഒപ്പം നില്ക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു.

ഇത്തരം അപകടങ്ങള് ആവര്ത്തിക്കാതിരിക്കാനുള്ള നടപടിയെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളില് യുഡിഎഫിന് വ്യക്തമായ പദ്ധതികളുണ്ട്. കാലാവസ്ഥ വ്യതിയാനം അപകടകരമായ സാഹചര്യത്തിലാണെന്നും വി ഡി സതീശന് ഓര്മ്മപ്പെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us