ഫാന്സ് അസോസിയേഷനില് നിന്ന് മാറി; യുവാവിനു നേരെ സൈബര് ആക്രമണം; രണ്ടുപേര് അറസ്റ്റില്

3 വര്ഷം മുന്പ് കല്ലൂര്ക്കാട് പൊലീസ് സ്റ്റേഷനില് ഇവര്ക്കെതിരെ പരാതി ലഭിച്ചിരുന്നു.

dot image

കൊച്ചി: സമൂഹമാധ്യമത്തില് അസഭ്യവും അശ്ലീല കമന്റുകളും എഴുതി വ്യക്തിഗത ആക്ഷേപം നടത്തിയ സംഭവത്തില് തമിഴ് സൂപ്പര് താരത്തിന്റെ 'ഫാന്സ് ഫൈറ്റേഴ്സ്' ആയ 2 പേര് അറസ്റ്റില് ആലുവ നീണ്ടൂര് സ്വദേശി ഹരിശങ്കര് (27), വെളിയന്നൂര് സ്വദേശി ജോജിന് ജോണി (23) എന്നിവരാണ് റൂറല് ജില്ലാ സൈബര് പൊലീസിന്റെ പിടിയിലായത്. ഇവരുടെ കൂട്ടത്തില് നിന്നു മറ്റൊരു സൂപ്പര് സ്റ്റാറിന്റെ ചേരിയിലേക്കു മാറിയ മൂവാറ്റുപുഴ കല്ലൂര്ക്കാട് സ്വദേശിക്കെതിരെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകള് വഴി അറപ്പുളവാക്കുന്ന പോസ്റ്റുകള് ഇട്ടുവെന്നാണ് കേസ്.

3 വര്ഷം മുന്പ് കല്ലൂര്ക്കാട് പൊലീസ് സ്റ്റേഷനില് ഇവര്ക്കെതിരെ പരാതി ലഭിച്ചിരുന്നു. അന്നു പൊലീസ് ഇടപെട്ടു പ്രശ്നം പരിഹരിച്ചെങ്കിലും അടുത്തയിടെ വീണ്ടും സൈബര് ആക്രമണം തുടങ്ങി. ഹരിശങ്കറിനു സ്വന്തം ഫെയ്സ് ബുക്ക് അക്കൗണ്ടിനു പുറമേ 3 വ്യാജ അക്കൗണ്ടുകളും ഉണ്ട്. 2 ഫാന് ഫൈറ്റേഴ്സ് ഗ്രൂപ്പില് അംഗമാണ്. ജോജിന് ജോണിക്കും വ്യാജ അക്കൗണ്ട് ഉണ്ട്. ഫാന് ഫൈറ്റേഴ്സ് ഗ്രൂപ്പിലും അംഗമാണ്.

ഇന്സ്പെക്ടര് ആര്. റോജ്, എസ്ഐമാരായ സി.ആര്. ഹരി ദാസ്, എം. അജേഷ്, എഎ സ്ഐ ആര്. ഡെല്ജിത്ത് എന്നി വരാണ് കേസ് അന്വേഷിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us