'കരിമണൽ ഖനനം അവസാനിപ്പിക്കണം, തീരദേശത്തെ സംരക്ഷിക്കണം'; കെ സി വേണുഗോപാൽ എംപി

നിലവിലുള്ള തീരദേശപാത ബലപ്പെടുത്തുകയാണ് വേണ്ടതെന്നും കെ സി വേണുഗോപാൽ പറഞ്ഞു

dot image

തിരുവനന്തപുരം: കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് കെ സി വേണുഗോപാൽ എംപി. ചേർത്തലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനങ്ങളെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുക്കുന്നില്ല. ഏകപക്ഷീയമായ തീരുമാനമാണ് നടക്കുന്നത്. ഭരണപക്ഷത്തുള്ള സിപിഐ പോലും എതിർപ്പ് പ്രകടിപ്പിക്കുന്നു. വയനാട്ടിലെ ദുരന്തത്തിന്റെ മറവിലാണ് കരിമണൽ ഖനന നീക്കമെന്നാണ് സംശയം. മുഖ്യമന്ത്രി ഇടപെട്ട് പരിശോധനകൾ നടത്തണമെ'ന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടനാടിനും തീരദേശത്തിനും ഒരുപോലെ സംരക്ഷണം വേണമെന്നും തീരദേശപാതയുടെ പേരിൽ കുടിയൊഴിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെ-റെയിൽ പോലെയുള്ളവ സങ്കൽപ പദ്ധതിയാണ്. നിലവിലുള്ള തീരദേശപാത ബലപ്പെടുത്തുകയാണ് വേണ്ടതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതിയിൽ നിർമിക്കുന്ന വീടുകളിൽ സ്റ്റിക്കർ പതിക്കുന്നത് അപഹാസ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടയാളങ്ങളും ചിഹ്നങ്ങളും പതിക്കരുതെന്നും കേന്ദ്ര സർക്കാരിന്റെ പണം ജനങ്ങളുടെ പണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജഡ്ജിമാര് രാജിവയ്ക്കണം; ബംഗ്ലാദേശില് സുപ്രീംകോടതി വളഞ്ഞ് പ്രതിഷേധക്കാര്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us