കല്പ്പറ്റ: പ്രധാനമന്ത്രി വയനാട്ടിലേക്ക് വരുന്നതില് വലിയ പ്രതീക്ഷയാണ് കേരളത്തിനുള്ളതെന്ന് മന്ത്രി ഒ ആര് കേളു. വയനാട്ടിലെ ജനങ്ങളുടെ ജീവല്പ്രശ്നത്തിനാണ് പ്രധാനമന്ത്രി ഊന്നല് കൊടുക്കേണ്ടത്. വേണ്ട രീതിയില് കൈകാര്യം ചെയ്തില്ലെങ്കില് വയനാട്ടിലെ ജനങ്ങള്ക്ക് ജീവിക്കാന് കഴിയില്ലെന്നും മന്ത്രി റിപ്പോര്ട്ടറിനോട് പറഞ്ഞു.
അതേസമയം ടൂറിസം കടന്നുവരുമ്പോള് വയനാട്ടിലെ ജനങ്ങള്ക്ക് അതുകൊണ്ട് ഗുണമുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഒ ആര് കേളു പറഞ്ഞു. തദ്ദേശീയ ജനവിഭാഗത്തിനും കര്ഷകര്ക്കും മറ്റും ഗുണം ലഭിക്കുന്നുണ്ടോ എന്ന് പഠനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
വയനാട്ടിലെ ഉരുള്പൊട്ടല് മേഖലകള് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദര്ശിക്കും. ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്ന്നു അദ്ദേഹത്തെ സ്വീകരിക്കും. കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാവും.