മുണ്ടക്കെെ ഉരുള്പൊട്ടല് ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക നൂറ് കോടി കവിഞ്ഞു

സർക്കാർ ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളത്തിന്റെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും

dot image

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക നൂറ് കോടി കവിഞ്ഞു. കൊച്ചുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതൽ വൻകിട വ്യവസായികളുടെ വരെ കൈയ്യയച്ചുളള സംഭാവനയാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ 100കോടി രൂപയിലെത്തിച്ചത്. സർക്കാർ ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളത്തിന്റെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും.

പലതുളളി പെരുവെളളം എന്ന പഴഞ്ചൊല്ല് പോലെ തന്നെയാണ് വയനാടിന് വേണ്ടിയുളള സംഭാവനയിലും കാണുന്നത്. ഉരുൾപൊട്ടിയുണ്ടായ മലവെളളപാച്ചിലിൽ രണ്ട് ഗ്രാമങ്ങൾ നാമാവശേഷമായപ്പോൾ നാടാകെ ഞെട്ടിത്തരിച്ചു. സഹജീവികളുടെ സങ്കടംകണ്ട് മനംനൊന്ത ആയിരങ്ങളുടെ കണ്ണീർ ഉരുൾപൊട്ടിയപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് ചെറുതും വലുതുമായ സംഭാവനകൾ പ്രവഹിച്ചു, എല്ലാ തടസവാദങ്ങളെയും തട്ടിത്തെറിപ്പിച്ചു.

കേരളത്തിനകത്ത് നിന്ന് മാത്രമല്ല വയനാടിന് നേരെ സഹായഹസ്തം നീണ്ടത്. തമിഴ്നാട്, കർണാടക,ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം സംഭാവനകൾ എത്തി.ലഭിച്ച പണത്തിനും അപ്പുറത്ത്, ദുരന്തം നേരിടുന്നതിൽ കേരളം ഒറ്റക്കല്ല എന്ന മഹത്തായ മാനവികതയുടെ സന്ദേശമാണ് അത് നൽകിയത്. വയനാടിന് വേണ്ടി കൈകോർക്കുന്നതിലൂടെ പ്രതിസന്ധികളെ നേരിടുന്നതിലുളള കേരള മാതൃകയാണ് രൂപപ്പെട്ടത്. ലഭിച്ച പണത്തിൻെറ സുതാര്യമായ വിനിയോഗം സർക്കാരിൻെറയും ഉത്തരവാദിത്തമാണ്.വയനാടിന് വേണ്ടി ഒന്നിച്ചവർ അർപ്പിച്ച വിശ്വാസം കാത്തുകൊണ്ട് ദുരന്തബാധിതർക്കായി സമഗ്രമായ പുനരധിവാസ പദ്ധതി നടപ്പാക്കാൻ സർക്കാരിനായാൽ അതും കേരള മോഡലായി ചരിത്രം അടയാളപ്പെടുത്തും.

കൈക്കൂലിയായി '5 കിലോ ഉരുളക്കിഴങ്ങ്' ആവശ്യപ്പെട്ടു; പൊലീസുകാരന് സസ്പെന്ഷന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us