ആനപ്പുറത്ത് സവാരി വേണ്ട, സർട്ടിഫിക്കറ്റ് ഇല്ലാത്ത ആനസവാരി കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

ആനകളെ പീഡിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് അടപ്പിച്ച മൂന്നാർ മാട്ടുപ്പെട്ടി റൂട്ടിലെ കൊരണ്ടിക്കാട്ടിൽ അടക്കം ആനസഫാരി കേന്ദ്രം തുറന്നു പ്രവർത്തിക്കുകയാണ്

dot image

തൊടുപുഴ: ഇടുക്കിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ആനസവാരി കേന്ദ്രങ്ങൾക്കെതിരേ നടപടിയുമായി ജില്ലാ ഭരണകൂടം. നിലവിൽ ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിന് വിലക്കുണ്ടെന്നും ജില്ലയിൽ 8 ആനകൾക്ക് മാത്രമാണ് പെർഫോമിംഗ് ആനിമൽ സർട്ടിഫിക്കറ്റ് ഉള്ളതെന്നും സർട്ടിഫിക്കറ്റ് ഇല്ലാത്ത ആനസവാരി കേന്ദ്രങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വി വിഘ്നേശ്വരി റിപ്പോർട്ടറിനോട് പറഞ്ഞു.

ജില്ലയിൽ ഒരു ആനസവാരി കേന്ദ്രങ്ങൾ പോലും പ്രവർത്തിക്കുന്നില്ലെന്ന റിപ്പോർട്ടാണ് വനംവകുപ്പ് നൽകിയ വിവരം. എന്നാൽ അനധികൃതമായി പ്രവർത്തിക്കുന്ന ആനസവാരി കേന്ദ്രങ്ങളുടെ വിവരങ്ങൾ റിപ്പോർട്ടർ ടി വി പുറത്ത് വിട്ടതിന് പിന്നാലെയാണ് വിഷയത്തിൽ ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടൽ.

അഖിലിനെ കണ്ടെത്താനാവാതെ പൊലീസ്; വൈക്കം നഗരസഭയിലും തട്ടിപ്പ്? പരിശോധന

ആനകളെ പീഡിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് അടപ്പിച്ച മൂന്നാർ മാട്ടുപ്പെട്ടി റൂട്ടിലെ കൊരണ്ടിക്കാട്ടിൽ അടക്കം ആനസഫാരി കേന്ദ്രം തുറന്നു പ്രവർത്തിക്കുകയാണ്. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരളയുടെ ജില്ലാ ജനറൽ സെക്രട്ടറി ബുൾബേന്ദ്രനും പരാതിയുമായി രംഗത്ത് എത്തിയിരുന്നു.

dot image
To advertise here,contact us
dot image