കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ ഉപജീവനമാര്ഗ്ഗം നഷ്ടപ്പെട്ട മുഹമ്മദ് അലിക്കും ഷബീറിനും സഹായവുമായി എ ജി സി ഗ്രൂപ്പ് എം ഡി അലി രംഗത്ത്. ഇരുവർക്കും ഓട്ടോ നൽകാമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് എ ജി സി ഗ്രൂപ്പ്. റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് ഇരുവർക്കും കൈത്താങ്ങാവാൻ എ ജി സി ഗ്രൂപ്പ് കമ്പനിയും എം ഡിയും തീരുമാനിച്ചത്. ഇരുവരെയും നേരിട്ട് കണ്ടാണ് അലി സഹായ വാഗ്ദാനം നൽകിയത്.
'വയനാട്ടിലെ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ് ഇവിടുത്തെ ജനങ്ങൾ. ഇവർക്ക് ഇനി വേണ്ടത് അതിജീവനമാണ്. അതുകൊണ്ട് തന്നെ അതിന് വേണ്ട സഹായമാണ് നമ്മൾ ചെയ്യേണ്ടത്. കമ്പനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ജനങ്ങൾക്കായി ചെയ്യുമെന്നും എ ജി സി ഗ്രൂപ്പ് എം ഡി അലി ഉറപ്പ് നൽകി. രേഖകൾ എല്ലാം ശരിയാക്കിയ ശേഷം എത്രയും പെട്ടെന്ന് തന്നെ അവർക്ക് ഓട്ടോ നൽകാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഉരുള്പൊട്ടല് മൂലം ദുരിതത്തിലായ ജിതേഷിനെയും എ ജി സി ഗ്രൂപ്പ് സഹായിക്കും. ജിതേഷിന് ഹോം സ്റ്റേ തുടങ്ങാനുള്ള സൌകര്യം ഒരുക്കും.
എ ജി സി ഗ്രൂപ്പ് കമ്പനിയുടെയും എം ഡിയുടെയും സഹായത്തിന് ഒരുപാട് നന്ദിയുണ്ടെന്ന് മുഹമ്മദ് അലിയും ജിതീഷും പറഞ്ഞു. തങ്ങളുടെ കുടുംബങ്ങൾക്കും ഇതൊരു ആശ്വാസമാകുമെന്നും ഇരുവരും പ്രതികരിച്ചു.
വയനാട് ദുരന്തം; 'സ്നേഹ വീട്' പട്ടിക കെെമാറി റിപ്പോർട്ടർ ടി വി