സെക്രട്ടറിയേറ്റില് ജീവനക്കാര് തമ്മില് തര്ക്കം; മാധ്യമപ്രവര്ത്തകര്ക്കെതിരെ കയ്യേറ്റ ശ്രമം

കാന്റീനില് വെച്ചുണ്ടായ വാക്തര്ക്കത്തിന് പിന്നാലെയായിരുന്നു കയ്യേറ്റം

dot image

തിരുവനന്തപുരം: സെക്രട്ടറിയേറ്റില് ജീവനക്കാര് തമ്മില് തര്ക്കം. സംഭവത്തില് സെക്രട്ടറിയേറ്റ് സബ് ട്രഷറി ജീവനക്കാരന് അമലിന് മര്ദ്ദനമേറ്റു. സെക്രട്ടറിയേറ്റ് വളപ്പിലാണ് ജീവനക്കാര് തമ്മില് ഉന്തും തള്ളും ഉണ്ടായത്. ഇത് ചിത്രീകരിച്ച മാധ്യമപ്രവര്ത്തകര്ക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായി.

ട്രഷറിയില് കയറിയാണ് ഒരു സംഘം ജീവനക്കാര് അമലിനെ കയ്യേറ്റം ചെയ്തത്. കാന്റീനില് വെച്ചുണ്ടായ വാക്തര്ക്കത്തിന് പിന്നാലെയായിരുന്നു കയ്യേറ്റം. കഴിഞ്ഞ ദിവസം അനുമതിയില്ലാതെ വ്ളോഗര് സെക്രട്ടറിയേറ്റിന്റെ ദൃശ്യങ്ങള് പകര്ത്തിയ സ്ഥലത്താണ് ഇന്ന് സംഘര്ഷമുണ്ടായത്.

സംഘര്ഷം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു മാധ്യമപ്രവര്ത്തകര്ക്കെതിരെയും കയ്യേറ്റ ശ്രമം ഉണ്ടായത്. മീഡിയ വണ് റിപ്പോര്ട്ടര് മുഹമ്മദ് ആഷിക്, ക്യാമറാമാന് സിജോ സുധാകരന്, ഡ്രൈവര് സജിന്ലാല് എന്നിവര്ക്ക് നേരെയായിരുന്നു കയ്യേറ്റം. ജീവനക്കാരുടെ തര്ക്കം ചിത്രീകരിച്ചാല് ക്യാമറ തല്ലിപ്പൊട്ടിക്കും എന്ന് ഭീഷണിമുഴക്കുകയും ചെയ്തു. സംഭവത്തില് മാധ്യമപ്രവര്ത്തകര് മുഖ്യമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ട്. മാധ്യമപ്രവര്ത്തകരെ കയ്യേറ്റം ചെയ്തതിലും ഭീഷണിപ്പെടുത്തിയതിലും തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു.

പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി; ഷിരൂരില് തിരച്ചില് നടത്താന് പ്രതിസന്ധിയെന്ന് ഡി കെ ശിവകുമാര്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us