സിപിഒ റാങ്ക് ലിസ്റ്റിലെ ക്രമക്കേട്: അന്വേഷണം ആരംഭിച്ചു REPORTER IMPACT

റീമെഷര്മെന്റില് തോറ്റ 12 പേര് സിപിഒ റാങ്ക് ലിസ്റ്റില് ഉള്പ്പെട്ടതില് കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്ട്ട്

dot image

തിരുവനന്തപുരം: പിഎസ്സിയിലെ ഗുരുതര വീഴ്ചയില് അന്വേഷണം ആരംഭിച്ചു. വീഴ്ച സംബന്ധിച്ച റിപ്പോര്ട്ടര് വാര്ത്തയ്ക്ക് പിന്നാലെയാണ് പിഎസ്സി സെക്രട്ടറിയുടെ നേതൃത്വത്തില് അന്വേഷണം ആരംഭിച്ചത്. റീമെഷര്മെന്റില് തോറ്റ 12 പേര് സിപിഒ റാങ്ക് ലിസ്റ്റില് ഉള്പ്പെട്ടതില് കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്ട്ട്. മെയിന് ലിസ്റ്റ് പ്രസിദ്ധീകരിച്ച് രണ്ടര മാസത്തിന് ശേഷം അനധികൃതമായി കയറിയ 12 പേരെ ഒഴിവാക്കാന് കാരണം പിഎസ്സി തിരുവനന്തപുരം ജില്ലാ ഓഫീസര്ക്ക് വന്ന ഫോണ് സന്ദേശമാണ് എന്നതിന്റെ വിവരങ്ങളും റിപ്പോര്ട്ടറിന് ലഭിച്ചു.

കഴിഞ്ഞ മാസം 18ന് റിപ്പോര്ട്ടറാണ് പിഎസ്സിയിലെ ഗുരുതര വീഴ്ച പുറത്തുകൊണ്ടുവന്നത്. കായിക ക്ഷമതാ പരീക്ഷ പാസ്സായി ശാരീരിക അളവില് തോറ്റ 12 പേര് അപ്പീല് നല്കിയിരുന്നു. പട്ടത്തെ പിഎസ്സി ആസ്ഥാനത്ത് മറ്റുള്ളവര്ക്കൊപ്പം ഇവര്ക്കും റീമെഷര്മെന്റ് നടത്തി. പിഎസ്സി അംഗത്തിന്റെയും മുതിര്ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു റീ മെഷര്മെന്റ്. പിഴവ് ഇല്ലാതിരിക്കാനായിരുന്നു ഇത്. എന്നാല് ഇതില് ഈ പറഞ്ഞ 12 പേരും തോറ്റു. തോറ്റെന്ന് അപ്പോള് തന്നെ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല് ഏപ്രില് 15ന് പുറത്തിറക്കിയ സിപിഒ റാങ്ക് പട്ടികയില് ഇവര് കയറിക്കൂടി. ആരും ഒന്നും അറിഞ്ഞില്ല.

അതിനിടെ 12 പേര് റീമെഷര്മെന്റില് തോറ്റിട്ടും എങ്ങനെ റാങ്ക് പട്ടികയില് വന്നു എന്നന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി തിരുവനന്തപുരം ജില്ലാ ഓഫീസര്ക്ക് ഒരു ഫോണ് കോള് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയില് 12 പേര് തോറ്റിട്ടും പട്ടികയില് ഇടംനേടിയെന്ന് കണ്ടെത്തുകയായിരുന്നു. തുടര്ന്ന് ആരും അറിയാതെ ഒരു തിരുത്തല് വിജ്ഞാപനം പുറത്തിറക്കി 12 പേരെയും ജൂലായ് 2ന് റാങ്ക് പട്ടികയില് നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല് ഇക്കാര്യത്തില് അന്വേഷണം അടക്കമുള്ള മറ്റ് നടപടികളൊന്നും തന്നെയുണ്ടായില്ല. ഇതിനിടെയാണ് വിഷയം റിപ്പോര്ട്ടര് പുറത്തുകൊണ്ടുവന്നത്. രേഖകള് സഹിതമായിരുന്നു റിപ്പോര്ട്ടര് വാര്ത്ത പുറത്തുവിട്ടത്.

https://www.youtube.com/watch?v=_PzE2Q1h0BM&t=45s
dot image
To advertise here,contact us
dot image