പെയിന്റിങ് കോണ്ട്രാക്ടറെ മര്ദ്ദിച്ച സംഭവം: പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്

ജോലിക്ക് ശേഷം മങ്കര വെള്ളറോടുള്ള സ്ഥാപനത്തില് ഇരിക്കുമ്പോള് പൊലീസ് ഉദ്യോഗസ്ഥന് മര്ദ്ദിക്കുകയായിരുന്നു

dot image

പാലക്കാട്: പത്തിരിപ്പാല മങ്കരയില് പെയിന്റിങ് തൊഴിലാളിയെ മര്ദ്ദിച്ച സംഭവത്തില് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. മങ്കര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്ഡ് ചെയ്തത്. സീനിയര് സിവില് പൊലീസ് ഓഫീസര് അജീഷിനെ അന്വേഷണ വിധേയമായാണ് സസ്പെന്ഡ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സിപിഐഎം മുന് ബ്രാഞ്ച് സെക്രട്ടറി കൂടിയായ കുനിയംപാടം സ്വദേശി കെ എം ഹംസയ്ക്കാണ് മര്ദ്ദനമേറ്റത്. അജീഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഹംസ മങ്കര പൊലീസില് പരാതി നല്കുകയായിരുന്നു.

ജോലിക്ക് ശേഷം മങ്കര വെള്ളറോടുള്ള സ്ഥാപനത്തില് ഇരിക്കുമ്പോള് അജീഷ് മര്ദ്ദിക്കുകയായിരുന്നുവെന്നായിരുന്നു ഹംസയുടെ പരാതി. മര്ദ്ദനത്തില് സാരമായി പരിക്കേറ്റ ഹംസയെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സ തേടിയിരുന്നു.

പ്രസവവിവരം മറച്ചുവെച്ചത് നാണക്കേട് ഭയന്ന്; കുഞ്ഞ് ജനിച്ച ഉടന് കരഞ്ഞിരുന്നില്ലെന്നും തകഴിയിലെ യുവതി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us