തിരുവനന്തപുരത്ത് യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം

കണ്ണറവിള, പേരൂര്ക്കട സ്വദേശികള്ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നാവായിക്കുളത്തും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്

dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണറവിള, പേരൂര്ക്കട സ്വദേശികള്ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നാവായിക്കുളത്തും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. നിലവില് എട്ട് പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില് കഴിയുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവര്ക്ക് മെഡിക്കല് ബോര്ഡ് രൂപീകരിച്ച് തുടര് ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ് നിര്ദേശം നല്കിയിരുന്നു. പ്രത്യേക എസ്ഒപി തയ്യാറാക്കിയാണ് ചികിത്സ. പായല് പിടിച്ചുകിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യം ഉള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില് കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us