മുണ്ടക്കൈ ദുരന്തം; ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ, വാടക അനുവദിച്ച് ഉത്തരവിറങ്ങി

വാടക തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നാണ് അനുവദിക്കുക.

dot image

തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്പൊട്ടലില് ജീവനോപാദികള് നഷ്ടപ്പെട്ടവര്ക്ക് താല്ക്കാലിക പുനരധിവാസം ഏര്പ്പെടുത്തുന്നതിന്റെ ഭാഗമായി വീട് വാടകക്കെടുക്കുന്നവര്ക്ക് വാടക അനുവദിച്ച് ഉത്തരവിറങ്ങി. ഉത്തരവിന്റെ പകര്പ്പ് റിപ്പോര്ട്ടര് ടിവിക്ക് ലഭിച്ചു.

ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വീതമാണ് നല്കുക. ബന്ധുവീടുകളിലേക്ക് മാറിയാലും വാടക കിട്ടും. സര്ക്കാര് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്ക്ക് വാടക നല്കില്ല. സ്വകാര്യ വ്യക്തികള് സൗജന്യമായി നല്കുന്നവര്ക്കും വാടകയില്ല.

മുഴുവന് സ്പോണ്സര്ഷിപ്പ് കിട്ടുന്നവര്ക്കും വാടക ലഭിക്കില്ല. ഭാഗിക സ്പോണ്സര്ഷിപ്പ് കിട്ടിയവര്ക്ക് 6000 രൂപ സഭിക്കും. വാടക തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നാണ് അനുവദിക്കുക.

dot image
To advertise here,contact us
dot image