കൊച്ചി: എറണാകുളം തേവയ്ക്കലില് എന്ഐഎ റെയ്ഡ്. മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിലാണ് എന്ഐഎ റെയ്ഡ്. കതക് പൊളിച്ചാണ് സംഘം വീടിനകത്ത് കയറിയത്. ഹൈദരാബാദിലെ സഞ്ജയ് ദീപക് റാവുവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. എട്ട് പേര് അടങ്ങുന്ന എന്ഐഎ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധന തുടരുകയാണ്.
എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് റെയ്ഡ്. ഹൃദ്രോഗിയായ മുരളി ഈ വീട്ടില് ഒറ്റയ്ക്കാണ് താമസം. കേരളത്തിലെ മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ അറസ്റ്റിന് പിന്നാലെയാണ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എന്ഐഎയുടെ പരിശോധന. രാവിലെ 6.15-ന് മുരളിയുടെ തേവയ്ക്കലിലെ വീട്ടിലെത്തിയ എന്ഐഎ സംഘം പരിശോധന തുടരുകയാണ്.
2015-ൽ രാജ്യദ്രോഹകുറ്റം ചുമത്തി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് മുരളിയെ അറസ്റ്റ് ചെയ്തിരുന്നു. നാലുവർഷത്തെ തടവിനുശേഷം 2019ലാണ് മുരളി മോചിതനായത്. കടുത്ത ഹൃദ്രോഗിയായ മുരളി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.