കൽപറ്റ: റീ-ബില്ഡ് വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി നോര്ക്കാ റൂട്ട്സ്. ആദ്യഘട്ടത്തില് സ്വരൂപിച്ച 28 ലക്ഷം രൂപയുടെ ചെക്കുകളാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ ചേമ്പറില് നടന്ന ചടങ്ങില് നോര്ക്ക വകുപ്പ് സെക്രട്ടറി ഡോ കെ വാസുകിയും നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരിയും ചേര്ന്നാണ് ചെക്കുകള് കൈമാറിയത്.
നോര്ക്ക റൂട്ട്സിന്റെയും ജീവനക്കാരുടെ വിഹിതവും ചേർത്ത് സ്വരൂപിച്ച 25 ലക്ഷം രൂപ, നോര്ക്കാ റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന്റെ രണ്ടു മാസത്തെ പെന്ഷന് തുകയായ 50,000 രൂപ, ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ഒരു ലക്ഷം രൂപ, ബെംഗളൂരിലെ പ്രവാസികളുടെ ഉള്പ്പെടെയുളള ചെക്കുകളാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്, നിയമസഭാ സ്പീക്കര് എ എന് ഷംസീര് ഒരു മാസത്തെ ശമ്പളവും, സ്പീക്കറുടെ പേഴ്സണല് സ്റ്റാഫ് അംഗങ്ങള് 10 ദിവസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കുന്നതാണ്.
വരുന്നൂ കൂടുതൽ 'ഗ്രാമവണ്ടികൾ', ഗ്രാമങ്ങളിലൂടെ ഓടിക്കാൻ 305 മിനി ബസ്സുകൾ വാങ്ങാൻ കെഎസ്ആർടിസി