ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി റിപ്പോർട്ടർ ടിവിയിൽ ലഭിച്ച 4,75,500 രൂപ മുഖ്യമന്ത്രിക്ക് കൈമാറി

പാലക്കാട് കല്ലേക്കാട് കൊർദോവ ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർത്ഥി സിഡി ധനുഷ് കുടുക്കയിലിട്ട് വെച്ച 1859 രൂപയുടെനാണയത്തുട്ടുകളും മുഖ്യമന്ത്രിയെ ഏൽപ്പിച്ചു

dot image

കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി റിപ്പോർട്ടർ ടിവിയിൽ ലഭിച്ച 4,75,500 രൂപ മുഖ്യമന്ത്രിക്ക് കൈമാറി. ഡി ജെഅമ്യൂസ്മെൻറ്സ് ഉടമ ബിനീഷ് രണ്ട് ലക്ഷം രൂപയും അവിടത്തെ തൊഴിലാളികളുടെ വിഹിതമായ 2,25,500 രൂപയും കോയമ്പത്തൂരിലെ ആരവൻ എൻറർടെയ്നേഴ്സ് ഉടമ രഘുറാം നൽകിയ 50,000 രൂപയും ചേർത്താണ് 4,75,500 രൂപ ദുരിതാശ്വാസ
നിധിയിലേക്ക് കൈമാറിയത്.

പാലക്കാട് കല്ലേക്കാട് കൊർദോവ ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർത്ഥി സിഡി ധനുഷ് കുടുക്കയിലിട്ട് വെച്ച 1859 രൂപയുടെ
നാണയത്തുട്ടുകളും മുഖ്യമന്ത്രിയെ ഏൽപ്പിച്ചു.

നേരത്തെ റിപ്പോർട്ടർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിനുളള റിപ്പോർട്ടർ ടിവിയുടെ പദ്ധതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ദുരന്തത്തിനിരയായവർക്ക് വേണ്ടി ടൗണ്ഷിപ്പ് നിർമ്മിക്കുന്നതിനുളള പദ്ധതിയാണ് റിപ്പോർട്ടർ മാനേജിങ്ങ് ഡയറക്ടറും മാനേജിങ്ങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിക്ക് കൈമാറിയത്.

dot image
To advertise here,contact us
dot image