അഭിമന്യുവിന്റെ പേരില് ഫണ്ട് പിരിവ്; പാര്ട്ടിക്ക് ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി

സംഭവത്തില് പാര്ട്ടിയുമായി ബന്ധമുള്ള ആര്ക്കെങ്കിലും പങ്കുണ്ടെന്ന് അറിഞ്ഞാല് അതേക്കുറിച്ച് പരിശോധിക്കുമെന്നും വി ജോയ് പറഞ്ഞു.

dot image

തിരുവനന്തപുരം: കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ പേരില് സ്വരൂപിച്ച രക്തസാക്ഷി ഫണ്ട് സംബന്ധിച്ച് പരാതികളൊന്നും സിപിഐഎം ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്ന് പാര്ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. ഫണ്ട് സ്വരൂപിച്ചവരുമായി പാര്ട്ടിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

മാനവീയം വീഥിയില് എത്തുന്നവരുടെ കൂട്ടായ്മയാണ് ഫണ്ട് സ്വരൂപീച്ചത് എന്നാണ് അറിയുന്നത്. പാര്ട്ടിയുടെ അറിവോടെയല്ല പണം പിരിച്ചത്. ഇത് സംബന്ധിച്ച് പാര്ട്ടിക്ക് ആരും പരാതി നല്കിയിട്ടില്ല. സംഭവത്തില് പാര്ട്ടിയുമായി ബന്ധമുള്ള ആര്ക്കെങ്കിലും പങ്കുണ്ടെന്ന് അറിഞ്ഞാല് അതേക്കുറിച്ച് പരിശോധിക്കുമെന്നും വി ജോയ് പറഞ്ഞു.

അഭിമന്യുവിന്റെ സ്മരണയില് അര്ഹരായ വിദ്യാര്ത്ഥികളെ കണ്ടെത്തി സ്കോളര്ഷിപ്പ് നല്കുമെന്ന് പ്രഖ്യാപിച്ചാണ് മാനവീയം തെരുവിടം കള്ച്ചറല് കലക്ടീവ് എന്ന പേരില് ഫണ്ട് പിരിവ് നടത്തിയത്. 2018 ജൂലൈ രണ്ടിന് അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന ധനസമാഹരണത്തോട് നൂറുകണക്കിന് ആളുകള് സഹകരിച്ചിരുന്നു. ആറര വര്ഷം കഴിഞ്ഞിട്ടും ആര്ക്കും സ്കോളര്ഷിപ്പ് നല്കിയില്ലെന്ന പരാതിയാണ് ഇപ്പോള് ഉയര്ന്നിരിക്കുന്നത്.

എന്നാല് മുഴുവന് തുകയ്ക്കും കണക്കുണ്ടെന്നും അഭിമന്യു പഠിച്ച വട്ടവടയിലെ സ്കൂള് അധികൃതരുമായി സഹകരിച്ച് അര്ഹതപ്പെട്ട വിദ്യാര്ത്ഥികളെ കണ്ടെത്തി സ്കോളര്ഷിപ്പ് നല്കുമെന്നും ഫണ്ട് പിരിവ് നടത്തിയ കൂട്ടായ്മയുടെ ഭാരവാഹികള് പറഞ്ഞു. സമാഹരിച്ച തുകയുടെ പലിശയാണ് ഓരോ വര്ഷവും സ്കോളര്ഷിപ്പായി നല്കുകയെന്നും അവര് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us