ദുരിതാശ്വാസ നിധിയിലേക്ക് മരട് നഗരസഭ 10 ലക്ഷം നൽകും; 'മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര നടപടി വേണം'

ഇനിയൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ നാലു ജില്ലകളെ നേരിട്ട് ബാധിക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ച് പണിയുകയാണെങ്കിൽ നഗരസഭയിലെ ഒരു വർഷത്തെ മുഴുവൻ തുകയും നൽകാമെന്നും കൗൺസിലിൽ തീരുമാനമായി

dot image

കൊച്ചി: വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങാവാന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മരട് നഗരസഭ 10 ലക്ഷം രൂപ നൽകും. ഇന്ന് ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ തീരുമാനം അംഗീകരിച്ചു. 20 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. കൂടാതെ മുല്ലപ്പെരിയാർ വിഷയത്തിലും അടിയന്തര നടപടി വേണമെന്നും നഗരസഭ ആവശ്യപ്പെട്ടു.

നിലവിൽ 10 ലക്ഷം രൂപ നൽകാമെന്നാണ് തീരുമാനം. ഇനിയൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ നാലു ജില്ലകളെ നേരിട്ട് ബാധിക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ച് പണിയുകയാണെങ്കിൽ നഗരസഭയിലെ ഒരു വർഷത്തെ മുഴുവൻ തുകയും നൽകാമെന്നും കൗൺസിലിൽ തീരുമാനമായി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുന്ന തുക
കൃത്യമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാത്രം ഉപയോഗിക്കണം. ഇനിയൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ മുല്ലപ്പെരിയാർ വിഷയത്തിലും അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്നും നഗരസഭ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us