എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര്ക്ക് എതിരെ ജാമ്യമില്ലാ വാറണ്ട്

എറണാകുളം അഡീഷണല് സെഷന്സ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്

dot image

കൊച്ചി:എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര്ക്ക് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് എറണാകുളം അഡീഷണല് സെഷന്സ് കോടതി. കമ്പനി നിയമത്തിന് വിരുദ്ധമാണ് എന്എസ്എസ് ഡയറക്ടര് ബോര്ഡിന്റെ പ്രവര്ത്തനമെന്ന കേസിലാണ് നടപടി. എന്എസ്എസ് ഡയറക്ടര് ബോര്ഡ് അംഗങ്ങള്ക്കും സെഷന്സ് കോടതിയുടെ നോട്ടീസ്. ജനറല് സെക്രട്ടറിയും അംഗങ്ങളും സെപ്തംബര് 27ന് സെഷന്സ് കോടതിയില് നേരിട്ട് ഹാജരാകണം.

എൻഎസ്എസ് ഭാരവാഹികളും ഡയറക്ടർമാരും നിയമം ലംഘിച്ച് കമ്പനി ഭരണത്തിൽ അനർഹമായി തുടരുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം. വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ഡോ.വിനോദ് കുമാറാണ് ഇത് സംബന്ധിച്ച ഹർജി നൽകിയത്. എൻഎസ്എസ് നേതൃത്വം കമ്പനി രജിസ്ട്രാർക്ക് നൽകിയ രേഖകൾക്ക് നിയമസാധുതയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജി സുകുമാരൻ നായർക്ക് നേരത്തെ പലതവണ നേട്ടീസ് നൽകിയിരുന്നു. എന്നാൽ ഈ നോട്ടീസുകൾ അവഗണിക്കുകയും ഹാജരാകാൻ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സെപ്തംബർ 27 ഹർജി കോടതി വീണ്ടും പരിഗണിക്കും.

dot image
To advertise here,contact us
dot image