അങ്കോല: ഗംഗാവാലി പുഴയിൽ അർജുന്റെ ട്രക്ക് കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. നദിയിലെ സീറോ വിസിബിലിറ്റിയും പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് വെല്ലുവിളിയാണ്. ഇന്നും ഇതേ സ്ഥിതി തുടരുകയാണെങ്കിൽ ദൗത്യം പ്രതിസന്ധിയിലാകും. വെള്ളത്തിലെ കലക്ക് കുറഞ്ഞാൽ ഡൈവിംഗ് നടത്തുമെന്നാണ് ഈശ്വർ മാൽപേ വ്യക്തമാക്കിയത്. നാവികസേനയുടെ സംഘം തിരച്ചിൽ നടത്തുന്നതിലും അനിശ്ചിതത്വമുണ്ട്. കഴിഞ്ഞദിവസം കയർ കണ്ടെത്തിയ ഭാഗത്ത് ഇന്നലെ കയറിന്റെ കൂടുതൽ ഭാഗം മാൽപേ സംഘത്തിന് ലഭിച്ചിരുന്നു. ഈ സ്പോട്ടിലായിരിക്കും ഇന്ന് പ്രധാനമായും തിരച്ചില്.
ഷിരൂരിലെ തിരച്ചിലിനിടെ അർജുൻ്റെ കയറിൻ്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. വലിച്ചു കയറ്റുന്ന ലോറിയുടെ ലോഹ ഭാഗങ്ങൾക്ക് ഒപ്പമാണ് കയറിൻ്റെ ഭാഗം കണ്ടെത്തിയത്
ഷിരൂരിലെ തിരച്ചിലിനായി ഡ്രഡ്ജർ ആഗസ്റ്റ് 22 മാത്രമേ എത്തിച്ചേരുവെന്ന് ഡ്രഡ്ജർ കമ്പനി അറിയിച്ചു. കാലാവസ്ഥ പ്രതികൂലമാണെന്നും കമ്പനി എം ഡി മഹേന്ദ്ര ഡോംഗ്രേ റിപ്പോർട്ടറിനോട് പ്രതികരിച്ചു. നദിയിൽ പരിശോധന നടത്തിയാൽ മാത്രമേ തീരുമാനം എടുക്കാൻ കഴിയുകയുള്ളൂവെന്നും തിങ്കളാഴ്ചക്ക് മുൻപ് ഇതിൽ തീരുമാനമെടുക്കുമെന്നും കമ്പനി എം ഡി വ്യക്തമാക്കി. അഭിഷേനിയ ഡ്രജിംഗ് കമ്പനിയാണ് ഷിരൂരിലേക്ക് ഡ്രഡ്ജർ എത്തിക്കുന്നത്.
രക്ഷാദൗത്യം പുരോഗമിക്കുന്ന ഷിരൂരിൽ നേരിയ ചാറ്റൽമഴ. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ സ്ഥലത്തെത്തി.
നേവി വീണ്ടും ഡൈവിങില്. ഈശ്വര് മാല്പെയും നേവി ഡൈവറും ഒരേ സ്ഥലത്ത് പരിശോധന നടത്തുന്നു. മാല്പെയുടെ വഞ്ചികളും സ്പോട്ടിലേക്ക് തിരിച്ചു.
എന്ഡിആര്എഫ്, എസ്ഡിആര്എഫ് സംഘങ്ങള് പുഴയുടെ ആഴങ്ങളില് പരിശോധിക്കുന്നു. മാല്പെയും രണ്ട് സഹ ഡൈവര്മാരും പുഴയില് ഇറങ്ങാന് സജ്ജമായി.
ഷിരൂരില് ഇന്ന് തിരച്ചില് നടത്തുന്നത് ആറ് മുങ്ങല്വിദഗ്ധര്. നേവിയുടെ രണ്ട് പേരും എന്ഡിആര്എഫിന്റെ ഒരാളും മാല്പെയുടെ സംഘത്തിലെ മൂന്ന് പേരുമാണ് ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തുന്നത്.
തിരച്ചിലിന് എസ്ഡിആര്എഫ് സംഘവും എത്തി. അഞ്ച് ഡിങ്കി ബോട്ടുകള് പുഴയില് ഇറക്കി.
ഷിരൂരില് തിരച്ചില് ആരംഭിച്ചു. നേവി സംഘം പുഴയില് ഇറങ്ങി. ഒന്നാമത്തെ നേവി സംഘം സ്പോട്ടിലുള്ളത്. രണ്ടാമത്തെ ഡിങ്കി ബോട്ടും അൽപസമയത്തിനകം പുഴയിൽ ഇറങ്ങും.
ഗംഗാവലിയില് തിരച്ചിലിന് നാല് ക്രെയിനുകള് എത്തിക്കും
ഷിരൂർ ദൗത്യം നടക്കുന്നയിടത്തേക്ക് നേവിയും എന്ഡിആർഎഫും എത്തി. നാവിക സേന പുഴയിൽ ഇറങ്ങുന്നു.
നേവി എത്തിയേക്കില്ല
ഷിരൂര് ദൗത്യം ഇന്ന് പുനരാരംഭിക്കും. ഇന്നത്തെ ദൗത്യത്തിന് നാവിക സേന ഉണ്ടാകില്ലെന്നാണ് സൂചന. ഡ്രഡ്ജര് എത്തിക്കുന്നത് വരെ നേവി എത്തില്ലെന്നാണ് വിവരം. മുങ്ങല് വിദഗ്ധന് ഈശ്വര് മാല്പെയുടെ നേതൃത്വത്തിലാകും ഇന്ന് പരിശോധന. ബുധനാഴ്ച നടന്ന തിരച്ചില് നിര്ണായക കണ്ടെത്തലുകള് നടത്തിയെന്നിരിക്കെ അര്ജുന്റെ ലോറി സംബന്ധിച്ച് ഇന്ന് വ്യക്തമായ സൂചന ലഭിക്കുമെന്നാണ് പ്രതീഷ. സ്വാതന്ത്ര്യ ദിനമായതിനാല് ഇന്നലെ തിരച്ചില് ഉണ്ടായിരുന്നില്ല.
ഇന്നത്തെ തെരച്ചിലിൽ തൃപ്തരെന്ന് അർജുൻ്റെ സഹോദരി അഞ്ജു. കയർ കണ്ടെത്തിയ ഭാഗത്തു തന്നെ ലോറിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അർജുൻ്റെ കുടുംബം വ്യക്തമാക്കി. ഡ്രഡ്ജർ എത്തിച്ച് അർജുനെ കണ്ടെത്തുന്നതുവരെ തെരച്ചൽ തുടരും എന്ന ഉറപ്പാണ് ലഭിച്ചതെന്നും കുടുംബം വെളിപ്പെടുത്തി.
പുഴയിൽ നിന്നും കണ്ടെത്തിയ കയർ അർജുൻ്റെ വാഹനത്തിൻ്റേതാണെന്ന് സ്ഥിരീകരണം. ലോഹഭാഗങ്ങളും പുഴയിൽ നിന്നും കണ്ടെത്തിയിരുന്നു. ഇത് ട്രക്കിൻ്റെ തന്നെയാണ് എന്നാണ് അനുമാനം.
അർജുനെ കണ്ടെത്താനായി നടക്കുന്ന ദൗത്യത്തിൻ്റെ ഭാഗമായി പുഴയിൽ നടത്തിയ തിരച്ചിൽ നേവി അവസാനിപ്പിച്ചു.
അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിൻ്റെ ഭാഗമായി ഡ്രെജിംഗ് മെഷീൻ തിങ്കളാഴ്ചയോടെ എത്തിക്കും. ഗോവയിൽ നിന്നാണ് മെഷീൻ എത്തിക്കുക. 50 ലക്ഷം രൂപയാണ് മെഷീൻ എത്തിക്കാൻ ചെലവാകുക.
വീണ്ടും ഡൈവ് ചെയ്യാൻ ഈശ്വർ മാൽപെ പുഴയിലിറങ്ങി
നേവി നടത്തിയ തിരച്ചിലില് പുഴയ്ക്കടിയില് നിന്ന് ലോഹ ഭാഗം കണ്ടെത്തി. ലോറിയുടേതെന്ന് തോന്നിപ്പിക്കുന്ന ലോഹഭാഗമാണ് കണ്ടെത്തിയത്.
ഗംഗാവലിയുടെ അടിത്തട്ട് മണ്ണും ചെളിയും വീണ് കട്ടിയായി കിടക്കുകയാണെന്ന് ഈശ്വര് മല്പെ. ഒത്തിരി ഡൈവ് ചെയ്തു. മൂന്ന് സിലിണ്ടര് കാലിയായി. പത്ത് ഡൈവില് കൂടുതല് നടത്തി. ജാക്കി കിട്ടിയ സ്ഥലത്ത് നിന്നും പ്രത്യേകിച്ച് ഒന്നും കിട്ടിയിട്ടില്ല. അടിവശം തെളിഞ്ഞ് കാണാം. മുപ്പത് അടി താഴ്ച്ചയുണ്ടെന്നും ഈശ്വര് മല്പെ പറഞ്ഞു.
മണ്ണ് കട്ടിയായി. നിന്നാല് ആണ്ടുപോകില്ല. കിട്ടിയ അസ്ഥി കഷണം മൃഗത്തിന്റേതാണ്. മണ്ണും കല്ലും പ്രശ്നമാണ്. കോണ്ക്രീറ്റ് ഇല്ല. സംശയം തോന്നുന്ന സ്പോട്ട് ഇല്ല. കമ്പി കുത്തി നോക്കി. കമ്പി ഉള്ളിലേക്ക് പോകുന്നില്ല. അത്രകട്ടിയാണ് അടിത്തട്ടെന്നും മല്പെ പ്രതികരിച്ചു.
രാവിലെ മുതല് വലിയ രീതിയില് തെരച്ചില് നടക്കുന്നുവെന്ന് എകെഎം എഷറഫ് എംഎല്എ പറഞ്ഞു. 'ഇന്നത്തെ തിരച്ചിലില് പ്രതീക്ഷയുണ്ടായിരുന്നു. എത്ര ഡൈവ് ചെയ്യുമ്പോഴും ലഭിക്കുന്നത് മണ്ണിടിച്ചില് വന്നു വീണ മരത്തടികളും മറ്റ് അവശിഷ്ടങ്ങളുമാണെന്നാണ്. എത്ര ദിവസം ഡൈവ് ചെയ്തിട്ടും കാര്യമില്ലെന്നാണ് അവര് പറയുന്നത്. എത്രയും പെട്ടെന്ന് ഡ്രഡ്ജിങ് മെഷീന് എത്തിക്കാമെന്നാണ് കളക്ടറും എംഎല്എയും അടക്കമുള്ളവര് ചേര്ന്ന് തീരുമാനിച്ചിരിക്കുന്നത്. ഡ്രഡ്ജിങ് മെഷീന് കൊണ്ടുവന്ന് പാറകളും മരങ്ങളും ഉള്പ്പടെ മാറ്റിയാലേ ലോറി കണ്ടെത്താനാകൂ. ഗോവയില് നിന്ന് മെഷീന് കൊണ്ടുവരാനുള്ള നടപടികള് നടക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു.
കേരളത്തില് നിന്ന് ഡ്രഡ്ജര് എത്തിക്കുന്നതില് വീഴ്ച സംഭവിച്ചുവെന്നും ഇത് പ്രതിസന്ധിയായെന്നും കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയ്ല്. ഡ്രഡ്ജര് എത്തിക്കുന്ന കാര്യം കേരളമായും ഗോവയുമായും സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാല്പെ ചെറിയ ചെറിയ ഡൈവ് നടത്തുന്നു. ലക്ഷ്മണയുടെ ചായക്കട ഉണ്ടായിരുന്നതിന് പിന്വശത്താണ് തിരച്ചില്. അര്ജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയത് ഇവിടെ നിന്നായിരുന്നു. ഓക്സിജന് സിലിണ്ടര് വീണ്ടും ഘടിപ്പിച്ച് ഈശ്വര് മാല്പെ ഡൈവിങിന് തയ്യാറെടുക്കുന്നു.
ഗംഗാവാലി പുഴയില് ഈശ്വര് മാല്പെയുടെ എട്ടാമത്തെ ഡൈവിങ്.
ഡ്രഡ്ജര് ഇല്ലാത്തത് പ്രതിസന്ധിയെന്ന് കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയില്. ഡ്രഡ്ജര് എത്തിക്കാന് ഗോവയുടെ സഹായം തേടുമെന്നും എംഎല്എ പറഞ്ഞു. അതേസമയം ഡ്രഡ്ജര് ആവശ്യപ്പെട്ട് ഉത്തര കന്നഡ ജില്ലാ കളക്ടര് തൃശൂര് കളക്ടര്ക്ക് കത്ത് അയക്കും. ഉത്തര കന്നഡ ജില്ലാ കളക്ടറും എസ്പിയും ഷിരൂരിലെത്തിയിട്ടുണ്ട്.
ഈശ്വര് മാല്പെയുടെ പരിശോധനയില് പുഴയില് നിന്ന് അസ്ഥിയുടെ ഭാഗം ലഭിച്ചു. മൃഗത്തിന്റേതാണെന്ന നിഗമനത്തില് വെള്ളത്തില് തന്നെ ഉപേക്ഷിക്കുകയായിരുന്നു. മാല്പെ വീണ്ടും പരിശോധനയ്ക്കായി ഡൈവ് ചെയ്തു.
നേവി മുങ്ങല് വിദഗ്ധരുടെ മൂന്നാമത്തെ ഡൈവിങ് ആരംഭിച്ചു. സ്പോട്ട് മൂന്നിലാണ് തിരച്ചില്. ഈശ്വര് മാല്പെ അഞ്ചാമത്തെ ഡൈവിങിനാണ് ഇറങ്ങിയത്.
നേവി സംഘത്തിന്റെ രണ്ടാമത്തെ ഡൈവ് പൂര്ത്തിയായി. 19 മിനിറ്റായിരുനനു രണ്ടാമത്തെ ഡൈവിന്റെ ദൈര്ഘ്യം. മാല്പെയ്ക്കൊപ്പമുള്ള രണ്ടാമത്തെ ഡൈവറും ഉയര്ന്നു. നിലവില് മാല്പെ മാത്രമാണ് നദിക്കടിയിലുള്ളത്.
നേവി ഡൈവറുടെ രണ്ടാമത്തെ ഡൈവ് പത്ത് മിനിറ്റ് കടന്നു. 11.01നാണ് രണ്ടാമത് ഡൈവ് ചെയ്തത്. ആദ്യ ഡൈവ് ഒരു മിനിറ്റ് നീണ്ടിരുന്നു.
ആദ്യത്തേത് 9 മിനിറ്റ് 30 സെക്കന്റ്
രണ്ടാമത്തേത് 6 മിനിറ്റ് 30 സെക്കന്റ്
മൂന്നാമത്തേത് മൂന്നര മിനിറ്റ്
നേവിയുടെ ഡൈവര്മാര് ഗാംഗാവലി പുഴയിലിറങ്ങി. നാവിക സംഘത്തിൻ്റെ ആദ്യ ഡൈവിങ് ഒരു മിനിറ്റ് നീണ്ടു.
നേവിയുടെ ഡൈവര്മാര് സ്ഥലത്തെത്തി. സ്പോട്ട് മൂന്നിലാണ് നേവി സംഘം എത്തിയിരിക്കുന്നത്.
കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയില് രക്ഷാദൗത്യം നടക്കുന്നയിടത്തെത്തി.
കളക്ടറോ എസ്പിയോ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര് ആരും സംഭവ സ്ഥലത്തില്ല. സ്വന്തം റിസ്കിലാണ് മാല്പെയുടെ ദൗത്യം നടക്കുന്നത്.
മാല്പെയ്ക്കൊപ്പം രണ്ടാമത്തെ ഡൈവര് പുഴയില് ഇറങ്ങി.
മാല്പെയുടെ ആദ്യ ഡൈവില് ഒരു ലോഹഭാഗം കൂടി കണ്ടെത്തി. ഷാക്കിള് സ്ക്രൂ പിന് ആണ് കണ്ടെത്തിയിരിക്കുന്നത്. വാഹനങ്ങള് കെട്ടിവലിക്കാനാണ് ഷീക്കിള് സ്ക്രൂ പിന് ഉപയോഗിക്കുന്നത്. ഇത് അര്ജുന്റെ ലോറിയുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കണ്ടെത്തിയ ലോഹ ഭാഗം അര്ജുന്റെ ലോറിയുടേതല്ലെന്ന് ഉടമ മനാഫ് പറഞ്ഞു.
മാല്പെയ്ക്ക് ഒപ്പം ഒരാള് കൂടി തിരച്ചിലിന് ഇറങ്ങുന്നു.
ഈശ്വര് മാല്പെ പുഴയില് ഇറങ്ങി. ഇന്നലെ തിരച്ചിലില് ജാക്കി കണ്ടെത്തിയ ഇടത്താണ് പരിശോധന. മാല്പെ മാത്രമാണ് നിലവില് പുഴയില് ഇറങ്ങിയിരിക്കുന്നത്.
മുങ്ങല് വിദഗ്ധന് ഈശ്വര് മാല്പെ തിരച്ചിലിനായി പുഴയിലിറങ്ങുന്നു.
ഷിരൂരില് കാലാവസ്ഥ അനുകൂലമായി തുടരുമ്പോഴും പുഴയിലിറങ്ങാന് മാല്പെയ്ക്ക് ജില്ലാഭരണകൂടം അനുമതി നല്കാത്തത് പ്രതിസന്ധിയാകുന്നു.
ജാക്കി ലഭിച്ചത് പ്രതീക്ഷ നല്കുന്നുവെന്നും ഇന്ന് നിര്ണായകമായ തിരച്ചിലാണ് നടക്കുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കാലാവസ്ഥ അനുകൂലമാണ്. പുഴയില് അടിയൊഴുക്ക് കുറഞ്ഞു. വിശാഖപട്ടണം നേവി സംഘത്തിന്റെ സഹായം ലഭ്യമാക്കണം. ജാക്കി കണ്ടെത്തിയ സ്ഥലത്ത് ലോറി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഷിരൂരില് രക്ഷാപ്രവര്ത്തനം നടക്കുന്നയിടത്ത് ദൃശ്യങ്ങള് പകര്ത്തുന്നത് തടഞ്ഞ് പൊലീസ്. പൊലീസ് ബാരിക്കേഡ് വെച്ച് മാധ്യമങ്ങളെ തടയുകയായിരുന്നു.
മുങ്ങല് വിദഗ്ധന് ഈശ്വര് മാല്പെ ഷിരൂരിലെത്തി. പുഴയിലിറങ്ങാന് അനുമതി കാത്തിരിക്കുകയാണ് അദ്ദേഹം. അനുമതി നല്കുക കളക്ടറും എസ്പിയും എത്തിയ ശേഷം. അനുമതി ലഭിച്ചാല് ഉടന് ഇറങ്ങുമെന്ന് മാല്പെ പ്രതികരിച്ചു. വെള്ളത്തില് ഡീസലിന്റെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അങ്കോളയില് നിന്നുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികള് ഷിരൂരിലെത്തി. ആറ് പേരുടെ സംഘമാണ് എത്തിയത്.
എന്ഡിആര്എഫ് സംഘം ഷിരൂരില് തിരച്ചില് ആരംഭിച്ചു. രണ്ട് സ്കൂബാ ഡൈവേഴ്സ് കൂടി എന്ഡിആര്എഫ് സംഘത്തിലുണ്ടെന്നാണ് വിവരം.
ഷിരൂരില് രക്ഷാപ്രവര്ത്തനത്തിന് എസ്ഡിആര്എഫ് സംഘം എത്തി. 26 അംഗ എസ്ഡിആര്എഫ് സംഘമാണ് എത്തിയിരിക്കുന്നത്.
ഇന്നത്തെ തിരച്ചിലില് പ്രതീക്ഷയെന്ന് മുങ്ങല് വിദഗ്ധന് ഈശ്വര് മാല്പെ റിപ്പോര്ട്ടറിനോട്. അര്ജുന്റെ വാഹനത്തിന്റെ ജാക്കിയാണ് കണ്ടെത്തിയത്. റോഡില് നിന്ന് 100 അടി ദൂരെ നിന്നാണ് ജാക്കി ലഭിച്ചത്. 40 അടി താഴ്ചയിലായിരുന്നു ജാക്കി ഉണ്ടായിരുന്നത്. ലോറിയുണ്ടെങ്കില് ഇന്ന് തന്നെ കണ്ടെത്താന് സാധിക്കും. തിരച്ചിലിന് എത്തിയത് കുടുംബത്തിന്റെ വേദന മനസിലാക്കിയാണെന്നും ഈശ്വര് മാല്പെ പറഞ്ഞു. പുഴയിലെ തിരച്ചില് 10 മണിയോടെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അര്ജുനായി പുഴയില് രണ്ടിടങ്ങളില് തിരച്ചില്. നേവിയുടെ സോണാര് പരിശോധനയില് കണ്ടെത്തിയ സ്പോട്ട് 3, സ്പോട്ട് 4 എന്നിവിടങ്ങളിലാണ് പരിശോധന. പുഴയിലെ മണ്കൂനയുടെ താഴെ ഭാഗത്താണ് സ്പോട്ട് 3. പുഴക്കരയില് നിന്ന് 70 മീറ്റര് അകലെയാണ് ഈ ഭാഗം. സ്പോട്ട് 3യില് നിന്ന് 50 മീറ്ററോളം താഴെയാണ് സ്പോട്ട് 4.
ഷിരൂരിലെ മണ്ണിടിച്ചില് അര്ജുനെ കാണാതായിട്ട് 30 ദിവസം. ജൂലൈ 16നാണ് ഷിരൂരില് മണ്ണിടിച്ചിലുണ്ടായത്.
തിരച്ചിലിന് നേവിയും എത്തുമെന്ന് കാര്വാര് എംഎല്എ സതീഷ് സെയില്. സംയുക്ത തിരച്ചിലാണ് അനിവാര്യം. കാണാതായ മൂന്ന് പേര്ക്കായി തിരച്ചില് ഊര്ജിതമാണെന്നും സതീഷ് സെയില് റിപ്പോര്ട്ടറിനോട് പറഞ്ഞു.
ഷിരൂരില് തിരച്ചിലിന് പ്രതീക്ഷയായി അനുകൂല കാലാവസ്ഥ. ഗംഗാവലി പുഴയില് അടിയൊഴുക്ക് കുറഞ്ഞതും രക്ഷാദൗത്യത്തിന് അനുകൂലമാണ്. 2 നോട്ട മാത്രമാണ് നിലവില് ഗംഗാവലിയിടെ അടിയൊഴുക്ക്. അടിത്തട്ട് കാണാവുന്ന തരത്തിലാണ് നിലവില് പുഴയിലെ വെള്ളം.
ഇപ്പോള് നടക്കുന്ന തിരച്ചിലില് പ്രതീഷയെന്ന് അര്ജുന്റെ സഹോദരി അഞ്ജു പ്രതികരിച്ചു. തിരച്ചില് നിര്ത്തിയതില് ആശങ്കയുണ്ടായിരുന്നുവെന്നും അഞ്ജു റിപ്പോര്ട്ടറിനോട് പ്രതികരിച്ചു. അര്ജുന് എന്ത് സംഭവിച്ചുവെന്ന് അറിയണമെന്നും അഞ്ജു പറഞ്ഞു.
ഈശ്വര് മാല്പെയടക്കം നാല് ഡൈവര്മാരുടെ നേതൃത്വത്തില് പുഴയിലെ തിരച്ചില് രാവിലെ 8 മണിക്ക് ആരംഭിക്കും. എന്ഡിആര്എഫും എസ്ഡിആര്എഫും ഗംഗാവാലി പുഴയില് എത്തും. ഇന്നലെ ജാക്കി കണ്ടെത്തിയ സ്ഥലത്തിന് ചുറ്റും ആകും ആദ്യഘട്ട തെരച്ചില്. ഇതിനുശേഷം സ്പോട്ട് മൂന്ന് നാല് എന്നിവിടങ്ങളിലേക്ക് തിരച്ചില് വ്യാപിപ്പിക്കും. നാവികസേന ഇന്നലെ എത്തിയില്ലെങ്കിലും ഇന്ന് എത്തുമെന്ന് അര്ജുന്റെ കുടുംബത്തിന് ജില്ലാ ഭരണകൂടം ഉറപ്പുനല്കിയിട്ടുണ്ട്.