തിരുവനന്തപുരം: വയനാട് ഉരുള്പൊട്ടലില് ദുരിതം അനുഭവിച്ച കര്ഷകര്ക്ക് അര്ഹമായ നഷ്ടപരിഹാരം നല്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേന്ദ്ര സഹായം ആവശ്യപ്പെടും. നഷ്ടങ്ങളുടെ കണക്ക് എടുപ്പ് നടത്തും. ഇതിനായി ചട്ടങ്ങളില് ഇളവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. നഷ്ടമായ കൃഷിയിടങ്ങള് എങ്ങനെ വീണ്ടെടുക്കാന് കഴിയുമെന്ന് പരിശോധിക്കും. പശ്ചിമഘട്ടത്തില് കൃഷി എങ്ങനെ നടത്തണമെന്ന് പഠിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള കര്ഷക ദിനമായ ചിങ്ങം ഒന്നിന്റെ ആഘോഷ പരിപാടികള് ഒഴിവാക്കും. സംസ്ഥാന തല പരിപാടികള് ലളിതമായി നടത്തുമെന്നും പി പ്രസാദ് പറഞ്ഞു. കാര്ഷിക സേവനങ്ങള് ഏകീകരിക്കാന് ഒരുക്കുന്ന 'കതിര് ആപ്പ്' ചിങ്ങം ഒന്നിന് നിലവില് വരുമെന്നും മന്ത്രി അറിയിച്ചു.
തരിശ് ഭൂമികള് കണ്ടെത്തി കൃഷി നടത്താന് 'നവോത്ഥാനം പദ്ധതി' നടപ്പിലാക്കും. സ്ഥലം വിട്ടുനല്കാന് താല്പര്യം ഉള്ളവരില് നിന്നും ഭൂമി കണ്ടെത്തി കൃഷി ചെയ്യാന് താല്പര്യം ഉള്ള ഗ്രൂപ്പുകള് ഇവ വിട്ടുനല്കും. കൃഷി ഭവനുകളുടെ പ്രവര്ത്തനം നിരീക്ഷിക്കുന്നതിന് നിലവില് സംവിധാനമില്ല. ഒരു സിസ്റ്റമാറ്റിക് മെക്കാനിസം കൊണ്ട് വരും. 'അനുഭവം' പദ്ധതി ആരംഭിക്കും. കൃഷി ഭവനുകളുടെ അനുഭവം കര്ഷകര്ക്ക് രേഖപ്പെടുത്താം. വിപുലമായ കോള്സെന്റര് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.