ചാലിയാറിലെ മണൽത്തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തും; മന്ത്രി കെ രാജൻ

'മുല്ലപ്പെരിയാർ ഡാം നിലവിൽ ആശങ്ക വേണ്ട'

dot image

കല്പ്പറ്റ: ചാലിയാറിലെ മണൽ തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ. നാളെ തിരച്ചിലിന്റെ ഒരു ഘട്ടം മാത്രമാണ് അവസാനിക്കുന്നത്. ദുഷ്കരമായ സാഹചര്യങ്ങളിലേക്ക് സന്നദ്ധ പ്രവർത്തകർ സ്വയം തിരച്ചിലിന് പോകരുത്. അധികൃതരുടെ അനുവാദത്തോടെ മാത്രമേ ഈ മേഖലകളിലേക്ക് പോകാൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു. തിരച്ചിലിനെ സംബന്ധിച്ചുളള യോഗം മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ മലപ്പുറത്ത് ചേർന്നു.

മുല്ലപ്പെരിയാർ ഡാം നിലവിൽ ആശങ്ക വേണ്ടെന്നും കെ രാജൻ അറിയിച്ചു. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റു അധികൃതരും നൽകുന്ന മുന്നറിയിപ്പുകൾ മാത്രം കണക്കിലെടുക്കുക. മുല്ലപ്പെരിയാര് വിഷയത്തില് ലൈക്കും ഷെയറുമാണ് ലക്ഷ്യം. പലരും 2018ലെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്ററുകൾ വീണ്ടും പങ്കുവെച്ച് ആശങ്ക ഉണ്ടാക്കുന്നു. വ്യാജപ്രചാരണം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

'ഉള്ക്കൊള്ളാവുന്ന കാര്യങ്ങള് ഉള്ക്കൊള്ളണം'; ഗാഡ്ഗില് റിപ്പോര്ട്ടിനെ പിന്തുണച്ച് പി പ്രസാദ്

അതേസമയം ദുരിത ബാധിതരുടെ താല്കാലിക പുനരധിവാസം വേഗത്തില് പൂര്ത്തിയാക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബന്ധുവീടുകളിലേക്ക് പോകുന്നവര്ക്കും സര്ക്കാര് സഹായം നല്കും. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പുനരധിവാസം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ക്യാമ്പിലുള്ളവര്ക്ക് അടിയന്തര ധനസഹായം ഉടന് കൈമാറും. പണം കൈമാറാനുള്ള നടപടികള് ആരംഭിച്ചിട്ടുണ്ട്. കൃത്യമായ കണക്കെടുത്ത് ആളുകളുടെ അക്കൗണ്ട് നമ്പര് അടക്കം ശേഖരിച്ച ശേഷം പണം കൈമാറുമെന്നും മന്ത്രി പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image