സമാന്തര പ്രവര്ത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ല,പിന്തുണക്കുന്നതും തെറ്റ്:ഇസ്മായിലിനെതിരെ ബിനോയ് വിശ്വം

പാലക്കാട്ടെ സംഘടനാ പ്രശ്നങ്ങളെ സിപിഐ നേരിടുമെന്നും ബിനോയ് വിശ്വം

dot image

തിരുവനന്തപുരം: കെ ഇ ഇസ്മായിലിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമാന്തര പ്രവര്ത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സമാന്തര പ്രവര്ത്തനത്തെ പിന്തുണയ്ക്കുന്നതും തെറ്റാണ്. അത് ഇസ്മായിലിനും അറിയാം. പാലക്കാട്ടെ സംഘടനാ പ്രശ്നങ്ങളെ സിപിഐ നേരിടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സേവ് സിപിഐ ഫോറത്തെ പിന്തുണച്ചുള്ള കെ ഇസ്മയിലിന്റെ പരാമര്ശത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെയാണ് പാലക്കാട് സിപിഐയില് വിഭാഗീയത രൂക്ഷമായത്. സേവ് സിപിഐ ഫോറം യുവജന വിഭാഗം പ്രഖ്യാപനം ഇന്ന് വൈകീട്ട് പാലക്കാട് നടക്കാനിരിക്കെയാണ് ബിനോയ് വിശ്വത്തിന്റെ വിമര്ശനം.

വയനാട് തുരങ്കപാത സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണെന്നും ബിനോയ് വിശ്വം പറഞ്ഞു. പഠനം നടത്താതെ പാത മുന്നോട്ട് പോകരുത്. പഠനം നടത്താതെ മുന്നോട്ട് പോയാല് ജനങ്ങളില് ആശങ്കയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ കാഫിര് സ്ക്രീന്ഷോട്ട് വിവാദം പോലുള്ള പ്രചാരണങ്ങള് ഇടതുപക്ഷ രീതിയല്ല, ഇതല്ല ഇടതുനയമെന്നും കെകെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us