പത്തുലക്ഷം രൂപയും അഞ്ച് പേര്ക്ക് വീടും; വയനാട് പമ്പാവാസന്റെ കൈത്താങ്ങ്

പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

dot image

പാലക്കാട്: വയനാടിന് കൈത്താങ്ങായി പാലക്കാട് സ്വദേശി പമ്പാവാസന്. പമ്പാവാസന് ചെയര്മാന് ആയ ചന്ദ്രമ്മ മാധവന് ട്രസ്റ്റിന്റെ പേരില് പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന് പണം കൈമാറിയ പമ്പാവാസന് വീട് നഷ്ടപ്പെട്ട അഞ്ച് പേര്ക്ക് വീട് വെച്ചുനല്കാമെന്നും അറിയിച്ചു.

മന്ത്രി എംബി രാജേഷിന്റെ കുറിപ്പ് വായിക്കാം

തൃത്താല പട്ടിത്തറയില് പൊള്ളലേറ്റ് ചികിത്സയില് കഴിയുന്ന വാസുദേവന് വീട് വച്ചു കൊടുക്കാന് തയ്യാറായി വന്ന എന്റെ പ്രിയ സുഹൃത്ത് പമ്പാവാസനെക്കുറിച്ച് നേരത്തേ ഇവിടെ പറഞ്ഞത് ഓര്ക്കുന്നുന്നുണ്ടാവുമല്ലോ.

സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ഞാന് ഇന്ന് പാലക്കാട് ഉണ്ടാവുമെന്ന് അറിഞ്ഞ പമ്പാവാസന് എന്നെ കാണാനായി പാലക്കാട് എത്തി. ഇത്തവണയും പമ്പ എത്തിയത് സൗഹൃദ വാര്ത്തമാനത്തിന് മാത്രമായിരുന്നില്ല. ഒരു കവര് നീട്ടി സി എം ഡി ആര് എഫിലേക്കുള്ള തന്റെ ഒരു ചെറിയ സഹായം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പമ്പ ചെയര്മാന് ആയ ചന്ദ്രമ്മ മാധവന് നായര് ട്രസ്റ്റിന്റെ പേരിലുള്ള പത്തു ലക്ഷം രൂപയുടെ ചെക്ക് ആയിരുന്നു കവറില്!

പമ്പ അവിടെയും അവസാനിപ്പിച്ചില്ല. വയനാട്ടില് വീട് നഷ്ടപ്പെട്ട അഞ്ച് പേര്ക്ക് താന് വീട് നിര്മ്മിച്ചു നല്കാന് തയ്യാറാണെന്നും എന്നോട് പറഞ്ഞു .

പമ്പയോടുള്ള നന്ദിയും സ്നേഹവും തീര്ത്താല് തീരാത്തതാണ്.

dot image
To advertise here,contact us
dot image