സംസ്ഥാനത്ത് വിപുലമായ സ്വാതന്ത്യ്രദിന പരിപാടികള്; സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി

ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയർത്തി

dot image

തിരുവനന്തപുരം: വിപുലമായ സ്വാതന്ത്യ്രദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ച് സംസ്ഥാനം. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. മന്ത്രി വീണാ ജോർജ്ജ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയർത്തി. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു പതാക ഉയർത്തി.

പാലക്കാട് കോട്ടമൈതാനിയിൽ നടന്ന ആഘോഷ പരിപാടിയിൽ മന്ത്രി എം ബി രാജേഷ് ദേശീയ പതാക ഉയർത്തി. എഎസ്പി അശ്വതി ജിജിയാണ് പരേഡ് നയിക്കുന്നത്. കളക്ടർ എസ് ചിത്ര ഐഎഎസ് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് എന്നിവർ പങ്കെടുത്തു. കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടന്ന 78-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്തി. ആഘോഷ ചടങ്ങിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഐഎഎസ്, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ്, കണ്ണൂർ റൂറൽ പൊലീസ് മേധാവി ഹേമലത ഐപിഎസ് എന്നിവർ പങ്കെടുത്തു.

അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിൻറേതായ അന്തരീക്ഷത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം മാത്രമല്ല, ഇന്ത്യയാകെ ആ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുവെന്നും ജാതിയേയും വർഗ്ഗീയതയേയും ചിലർ ആയുധമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രദേശങ്ങൾക്കും ഭരണനിർവഹണത്തിൽ തുല്യപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും വിഭവങ്ങളുടെ മേൽ തുല്യ അവകാശം ഉറപ്പുവരുത്താതെ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും കേന്ദ്ര അവഗണന പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us