വയനാട്ടിലേക്ക് രണ്ട് ലക്ഷം രൂപയുടെ മുട്ട; ക്യാമ്പുകളിൽ സഹായവുമായി കോയമ്പത്തൂർ കോണ്ഗ്രസ് കമ്മിറ്റി

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നവര്ക്കായി നാമക്കലില്നിന്ന് രണ്ടുലക്ഷം രൂപയുടെ മുട്ട കയറ്റിയയച്ചു

dot image

കോയമ്പത്തൂര്: ചൂരല്മല-മുണ്ടക്കൈ ദുരന്തത്തില് തകര്ന്നിരിക്കുന്ന വയനാടിന് സഹായഹസ്തവുമായി കോയമ്പത്തൂരും. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നവര്ക്കായി നാമക്കലില്നിന്ന് രണ്ടുലക്ഷം രൂപയുടെ മുട്ട കയറ്റിയയച്ചു. ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോഴിമുട്ട ശേഖരിച്ചത്. പാര്ട്ടി ജില്ലാ ഭാരവാഹികളായ സെന്തില്, സിദ്ദിഖ്, കലാനിധി, ഭൂപതി, രാജേഷ്കുമാര് തുടങ്ങിയവരാണ് നേതൃത്വം നല്കിയത്.

അതേസമയം മരിച്ചവരുടെ കുടുംബങ്ങള്ക്കുള്ള ധന സഹായം കഴിഞ്ഞ ദിവസം സംസ്ഥാന സര്ക്കാര് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്ക്ക് ആറ് ലക്ഷം രൂപ വീതമാണ് ധനസഹായം നല്കുക. നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നെടുക്കും. കൂടാതെ പരിക്കേറ്റ് 60 ശതമാനം വൈകല്യം ബാധിച്ചവര്ക്ക് 60,000 രൂപയും 40 മുതല് 50 ശതമാനം വൈകല്യം ബാധിച്ചവര്ക്ക് 50,000 രൂപയും നല്കും. ദുരിത ബാധിതര്ക്ക് വാടക വീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ താമസം മാറുന്നതിന് പ്രതിമാസം 6,000 രൂപ വീതം വാടക നല്കാനും സര്ക്കാര് തീരുമാനിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി റിപ്പോർട്ടർ ടിവിയിൽ ലഭിച്ച 4,75,500 രൂപ മുഖ്യമന്ത്രിക്ക് കൈമാറി

വയനാട് മുണ്ടക്കൈ ഉരുള്പൊട്ടല് ദുരന്തത്തിന് ഇരയായവര്ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി റിപ്പോര്ട്ടര് ടിവിയില് ലഭിച്ച 4,75,500 രൂപയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഡി ജെ അമ്യൂസ്മെന്റ്സ് ഉടമ ബിനീഷ് രണ്ട് ലക്ഷം രൂപയും അവിടത്തെ തൊഴിലാളികളുടെ വിഹിതമായ 2,25,500 രൂപയും കോയമ്പത്തൂരിലെ ആരവന് എന്റര്ടെയ്നേഴ്സ് ഉടമ രഘുറാം നല്കിയ 50,000 രൂപയും ചേര്ത്താണ് 4,75,500 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയത്.

മുണ്ടക്കൈ ഉരുള്പ്പൊട്ടലില് സ്വന്തം ജീവന് കൊടുത്ത് രക്ഷാപ്രവര്ത്തനത്തിനിറങ്ങിയ പ്രജീഷിന്റെ കുടുംബത്തിന് കൈത്താങ്ങുമായി നീതൂസ് അക്കാദമിയും രംഗത്തെത്തി. പ്രജീഷിന്റെ അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുബത്തിന് വീട് നിര്മ്മിച്ചു നല്കുമെന്ന് നീതൂസ് അക്കാദമി എം ഡി നീതു ബോബന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഴ്സസ് ആന്റ് മിഡ് വൈവ്സ് കൗണ്സില് അഞ്ച് കോടിയും തിരുവനന്തപുരം ടെക്നോപാര്ക്ക്, കോട്ടയം ജില്ലാ പഞ്ചായത്ത്, കണ്ണൂര് ജില്ലാ പഞ്ചായത്ത്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ഇന്ഫോ പാര്ക്ക് എന്നിവര് ഒരു കോടി രൂപ വീതമാണ് സംഭാവന നല്കിയിരുന്നു.

dot image
To advertise here,contact us
dot image