തിരുവനന്തപുരം: വടകരയിലെ കാഫിര് വ്യാജസ്ക്രീന്ഷോട്ട് കേസിലെ പൊലീസ് കണ്ടെത്തലോടെ പ്രതിരോധത്തിലായി സിപിഐഎം. മതസ്പര്ധ ഉണ്ടാക്കാന് ഇടയാക്കുന്ന സ്ക്രീന് ഷോട്ടിന്റെ ഉറവിടം പാര്ട്ടിയുടെ സൈബര് ഇടങ്ങളാണെന്ന കണ്ടെത്തലാണ് സിപിഐഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്.
വിഷയത്തില് പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. വര്ഗീയമായ കാര്യങ്ങള് പ്രചരിപ്പിക്കുന്നത് ഇടത് നയമല്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. വര്ഗീയ പ്രചാരവേലയുടെ രാഷ്ട്രീയമോ ആശയങ്ങളോ ഇടതുപക്ഷത്തിന്റേതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'കാഫിര്' പ്രയോഗം; തെറ്റായ പ്രചാരണം നടത്തുന്നവര്ക്കെതിരെ നിയമനടപടിയെന്ന് ഡിവൈഎഫ്ഐഅതേസമയം സ്ക്രീന്ഷോട്ട് പ്രചരിപ്പിച്ചവരെ പൊലീസ് സംരക്ഷിക്കുകയാണൊരോപിച്ച് കെപിസിസി അധ്യക്ഷന് കെ സുധാകരനും രംഗത്തെത്തി. നേതാക്കൾ അറിയാതെ കാഫിർ പ്രയോഗം വരില്ലെന്നും അദ്ദേഹം ആരോപിച്ചു. കാഫിര് പ്രയോഗം നടത്തിയവര്ക്കെതിരെ കേസെടുക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു. നിലവിലുള്ള സത്യാവസ്ഥ അട്ടിമറിക്കാന് ശ്രമിച്ചതാരാണെന്നും അതിന്റെ പിന്നിലാരാണെന്നും കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത വിദ്വേഷം ഉണ്ടാക്കുന്ന വ്യാജസ്ക്രീന്ഷോട്ട് പ്രചരിപ്പിച്ചത് സിപിഐഎമ്മിനെ പിന്തുണക്കുന്ന സൈബര് ഹാന്ഡിലുകളാണെന്നാണ് പൊലീസ് കോടതിയില് നല്കിയിരിക്കുന്ന റിപ്പോര്ട്ട്. റിപ്പോര്ട്ട് പുറത്ത് വന്നതിന് പിന്നാലെ കെകെ ശൈലജ ഒഴികെയുള്ള പാര്ട്ടി നേതൃത്വം നിശബ്ദത പാലിക്കുകയാണ്. സംഭവത്തില് നാളെ പ്രതികരിക്കാമെന്ന് പാര്ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
'വ്യാജ കാഫിർ പോസ്റ്റ്'; സിപിഐഎം സൃഷ്ടിയെന്നു വ്യക്തമായി, കെ കെ ഷൈലജ സ്ഥാനം രാജിവെക്കണം: എംകെ മുനീർനാളെ നടക്കാനിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് വിഷയം ചര്ച്ച ചെയ്യാനാണ് സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കാഫിര് സ്ക്രീന്ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് അഡ്മിനായ റെഡ് എന്കൌണ്ടറെന്ന വാട്സാപ്പ് ഗ്രൂപ്പിലാണെന്നാണ് പൊലീസ് കണ്ടെത്തല്. എന്നാല് റിബേഷിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.