ഇന്ത്യ ആഗോള ശക്തിയാവേണ്ടത് മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ടാണ്; കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര്

ഒരുമിച്ച് നിന്നാല് എന്തും നേടാമെന്നും എന്തും അതിജയിക്കാമെന്നും സ്വാതന്ത്യദിന ഓര്മ്മകളും വയനാട്ടിലെ ദുരന്താനന്തര കാഴ്ചകളും നിരന്തരം ഓര്മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

dot image

കോഴിക്കോട്: മനുഷ്യര്ക്കിടയിലെ ഒരുമയും ഐക്യവുമാണ് പുരോഗതിയിലേക്കും ലക്ഷ്യപ്രാപ്തിയിലേക്കും രാജ്യത്തെ നയിക്കുക എന്ന് കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര്. മര്കസില് നടന്ന സ്വാതന്ത്യദിനാഘോഷ പരിപാടികളില് ദേശീയ പതാക ഉയര്ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമത്വം, നീതി, സാഹോദര്യം, മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങള് അതിന്റെ പൂര്ണതയോടെ ഇന്ത്യ ആഗോളശക്തിയായി മാറേണ്ടതെന്നും സ്വാതന്ത്ര്യദി സന്ദേശത്തില് കാന്തപുരം പറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന ദാരിദ്യം, നിരക്ഷരത, അസമത്വം തുടങ്ങിയ വെല്ലുവിളികള് അതിജയിക്കാനും ശാസ്ത്ര-സാങ്കേതിക മേഖലകളില് ശ്രദ്ധാകേന്ദ്രമാവാനും ഐക്യമുള്ള ജനത പ്രധാനമാണ്. ഒരുമിച്ച് നിന്നാല് എന്തും നേടാമെന്നും എന്തും അതിജയിക്കാമെന്നും സ്വാതന്ത്യദിന ഓര്മ്മകളും വയനാട്ടിലെ ദുരന്താനന്തര കാഴ്ചകളും നിരന്തരം ഓര്മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മര്ക്കസ് ഡയറക്ടര് ജനറല് സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. കശ്മീരി വിദ്യാര്ത്ഥികള് ദേശഭക്തി ഗാനങ്ങള് ആലപിച്ചു. വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല് മുത്തനൂര്, സി പി ഉബൈദുല്ല സഖാഫി എന്നിവര് സംസാരിച്ചു.

dot image
To advertise here,contact us
dot image