വിപണി ഇടപെടല്: സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ചു

വിപണി ഇടപെടലിനായി 205 കോടി രൂപയാണ് സാമ്പത്തിക വര്ഷത്തെ ബജറ്റ് തുകയില് വിലയിരുത്തിയത്

dot image

തിരുവനന്തപുരം: സംസ്ഥാന സിവില് സപ്ലൈസ് കോര്പ്പറേഷന് വിപണി ഇടപെടല് പ്രവര്ത്തനങ്ങള്ക്കായി 225 കോടി രൂപ അനുവദിച്ചു. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈയക്കോയ്ക്ക് അധികമായി ലഭ്യമാക്കിയത്. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള പ്രവര്ത്തനങ്ങള്ക്കാണ് തുക അനുവദിച്ചത്.

വിപണി ഇടപെടലിനായി 205 കോടി രൂപയാണ് സാമ്പത്തിക വര്ഷത്തെ ബജറ്റ് തുകയില് വകയിരുത്തിയത്. കഴിഞ്ഞ മാസം 100 കോടി അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തല്. എന്നാല് 120 കോടി അധികമായി നല്കാന് ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്ഷം വിപണി ഇടപെടലിന് ബജറ്റില് 205 കോടി രൂപയായിരുന്നു വകയിരുത്തല്. എന്നാല് ആകെ 391 കോടി രൂപ സപ്ലൈകോയ്ക്ക് സര്ക്കാര് അനുവദിച്ചിരുന്നു.

dot image
To advertise here,contact us
dot image