ഇന്നും കറണ്ട് പോകും, വൈദ്യുതി നിയന്ത്രണം തുടരാൻ കെഎസ്ഇബി; ഉപഭോഗം കുറയ്ക്കാൻ അഭ്യർത്ഥന

രാത്രി ഏഴു മുതൽ 11 വരെയുള്ള സമയത്താകും നിയന്ത്രണം

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. പവര് എക്സ്ചേഞ്ച് മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭിക്കുന്നത് കുറഞ്ഞതും വൈദ്യുതി ആവശ്യകതയില് വൻ വര്ധനവുണ്ടായതുമാണ് നിയന്ത്രണത്തിന് കാരണം.

രാത്രി ഏഴു മുതൽ 11 വരെയുള്ള സമയത്താകും നിയന്ത്രണം. ഈ സമയങ്ങളിൽ ഉപഭോഗം കുറയ്ക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു. വരും ദിവസങ്ങളില് നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി മുൻപ് സൂചന നൽകിയിരുന്നു. ജാര്ഖണ്ഡിലെ മൈത്തോണ് താപനിലയത്തിലെ ജനറേറ്റര് തകരാര് കാരണമാണ് വൈദ്യുതി ലഭിക്കാതിരുന്നത്. താത്കാലികാടിസ്ഥാനത്തില് പവര് എക്സ്ചേഞ്ചില് നിന്ന് വൈദ്യുതി വാങ്ങാന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us