'ഇന്ന് തൃത്താലയ്ക്കാകെ സന്തോഷം നല്കുന്ന വാര്ത്ത വന്ന ദിവസം'; എം ബി രാജേഷ്

പുരസ്കാര ജേതാവ് ബീന ആര് ചന്ദ്രനെ പ്രശംസിച്ച് മന്ത്രി എം ബി രാജേഷ്

dot image

തിരുവനന്തപുരം: 54-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. പൃഥ്വിരാജ് ആണ് മികച്ച നടന്. ചിത്രം ആടു ജീവിതം. മികച്ച നടിക്കുള്ള പുരസ്കാരം രണ്ടു പേര് പങ്കിട്ടു. ഉര്വശി ( ഉള്ളൊഴുക്ക്), ബീന ആര് ചന്ദ്രന് (തടവ് ) എന്നിവര്ക്കാണ് അവാര്ഡ്. ഇപ്പോഴിതാ മികച്ച നടിമാരിലൊരാളായ ബീന ആര് ചന്ദ്രനെ പ്രശംസിച്ച് മന്ത്രി എം ബി രാജേഷ്. ഇന്ന് തൃത്താലക്കാകെ പ്രത്യേക സന്തോഷം നല്കുന്ന വാര്ത്ത തേടി വന്ന ദിവസമാണ് എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് മന്ത്രി എം ബി രാജേഷ് സോഷ്യല് മീഡിയയില് പോസ്റ്റ് ഷെയര് ചെയിതിരിക്കുന്നത്.

എം ബി രാജേഷിന്റെ കുറിപ്പ്

ഇന്ന് തൃത്താലക്കാകെ പ്രത്യേക സന്തോഷം നല്കുന്ന വാര്ത്ത തേടി വന്ന ദിവസമാണ്. 2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്ഡുകളുടെ പ്രഖ്യാപനത്തില് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ബീന ആര് ചന്ദ്രന് ഞങ്ങളുടെ പ്രിയപ്പെട്ട ബീന ടീച്ചറാണ്. തൃത്താല നിയോജക മണ്ഡലത്തിലെ പരുതൂര് സി.ഇ.യു.പി.സ്കൂള് അധ്യാപികയാണ്. ജില്ലാ ലൈബറി കൗണ്സില് അംഗം പി.ടി. രാമചന്ദ്രന് മാസ്റ്ററുടേയും, പരുതൂര് ഗ്രാമപഞ്ചായത്തിന്റെ മുന് പ്രസിഡന്റ് ടി.ശാന്തകുമാരി ടീച്ചറുടേയും മകളാണ് ബീന. ചെറുപ്പ കാലം മുതലേ കലാ രംഗത്ത് സജീവമായി. ഹൈസ്കൂള് വിദ്യാഭ്യാസകാലത്ത് സംസ്ഥാന സ്കൂള് യുവജനോത്സവത്തില് മിമിക്രിയില് ഒന്നാം സ്ഥാനം നേടിയിരുന്നു. തടവ് സിനിമയിലെ അഭിനയത്തിനാണ് സംസ്ഥാന ചലച്ചിത്ര അവാര്ഡ് ബീന ടീച്ചര്ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്ഷത്തെ Iffk യില് മികച്ച ചിത്രമായി തടവ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തടവിന്റെ സംവിധായകന് പട്ടാമ്പി സ്വദേശിയായ ഫാസില് റസാഖിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് ഇരട്ടി സന്തോഷം നല്കുന്നു. ഇരുവര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്, സിനിമ സലാം.

മികച്ച ചിത്രം കാതല്. ബ്ലെസിയാണ് മികച്ച സംവിധായകന്. സെക്രട്ടേറിയറ്റിലെ പിആര് ചേംബറില് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള് പ്രഖ്യാപിച്ചത്.

dot image
To advertise here,contact us
dot image