ഗംഗേശാനന്ദക്കെതിരായ കേസ്; ക്രൈംബ്രാഞ്ചിന് തിരിച്ചടി, കുറ്റപത്രം മടക്കി

ലോക്കല് പൊലീസിന്റെ സീന് മഹസറടക്കം കുറ്റപത്രത്തില് ഉള്പ്പെടുത്തിയിട്ടില്ലെന്ന് കോടതി

dot image

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച പെണ്കുട്ടിയെ സ്വാമി ഗംഗേശാനന്ദ പീഡിപ്പിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി. ഗംഗേശാനന്ദയെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് സമര്പ്പിച്ച കുറ്റപത്രം കോടതി മടക്കി. തിരുവനന്തപുരം അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയത്. കുറ്റപത്രം അപൂര്ണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ലോക്കല് പൊലീസിന്റെ സീന് മഹസറടക്കം കുറ്റപത്രത്തില് ഉള്പ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസിലെ ആദ്യ കുറ്റപത്രമാണ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചത്. ലൈംഗിക അതിക്രമം ചെറുക്കാനാണ് പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്.

2017 മെയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗംഗേശാനന്ദ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ഇത് ചെറുക്കാൻ പെൺകുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചുവെന്നുമാണ് കേസിനാസ്പദമായ പരാതി. എന്നാൽ ഗംഗേശാനന്ദയ്ക്ക് അനുകൂലമായി പെൺകുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു.

കാമുകന് അയ്യപ്പദാസിന്റെ നിര്ബന്ധത്തിലാണ് ഗംഗേശാനന്ദയെ ഉപദ്രവിച്ചതെന്നാണ് പെൺകുട്ടി കോടതിയിൽ പറഞ്ഞത്. ഇതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us