പകര്പ്പ് അവകാശ ലംഘനം; മേതില് ദേവികയ്ക്ക് നോട്ടീസ്

തനിക്ക് മാത്രം പകര്പ്പ് അവകാശം ഉണ്ടായിരുന്ന നൃത്താവിഷ്കാരം മേതില് ദേവിക ചോര്ത്തി, ക്രോസ് ഓവര് എന്ന നൃത്തരൂപം ഉണ്ടാക്കിയെന്നാണ് ഹര്ജിയില് ആരോപിക്കുന്നത്.

dot image

തിരുവനന്തപുരം: പകര്പ്പ് അവകാശം ലംഘിച്ച് നൃത്താവിഷ്കാരം നടത്തിയെന്ന പരാതിയില് നര്ത്തകി മേതില് ദേവികയ്ക്ക് നോട്ടീസ്. തിരുവനന്തപുരം ജില്ലാ പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് നോട്ടീസ് അയച്ചത്. മേതില് ദേവികയുടെ ക്രോസ് ഓവര് എന്ന നൃത്തരൂപം തിരുവനന്തപുരം നിഷിലെ ഇംഗ്ലീഷ് അധ്യാപിക സില്വി മാക്സി മേന രൂപകല്പ്പന ചെയ്ത മുദ്രനടനം എന്ന നൃത്താവിഷ്കാരത്തിന്റെ പകര്പ്പെന്നാണ് പരാതിയില് ആരോപിക്കുന്നത്.

തനിക്ക് മാത്രം പകര്പ്പ് അവകാശം ഉണ്ടായിരുന്ന നൃത്താവിഷ്കാരം മേതില് ദേവിക ചോര്ത്തി, ക്രോസ് ഓവര് എന്ന നൃത്തരൂപം ഉണ്ടാക്കിയെന്നാണ് ഹര്ജിയില് ആരോപിക്കുന്നത്. പരാതിയില് മേതില് ദേവികയുടെ വിശദീകരണം തേടിയാണ് കോടതി നോട്ടീസ് അയച്ചത്. സില്വി മാക്സി മേനയുടെ ആരോപണത്തില് മേതില് ദേവിക അപകീര്ത്തി കേസ് ഫയല് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us