ചക്രവാതച്ചുഴിയും ന്യൂനമര്ദ്ദപാത്തിയും; ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത വേണം; മുന്നറിയിപ്പ് ഇങ്ങനെ

തെക്കന് കേരളത്തിലും വടക്കന് കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്.

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല് പത്തനംതിട്ട ജില്ലയില് ഇന്ന് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. തെക്കന് കേരളത്തിലും വടക്കന് കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. ഒന്പത് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന് കര്ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴിയും കര്ണാടക മേഖല വരെ ന്യൂനമര്ദ്ദ പാത്തിയും നിലനില്ക്കുന്നതിന്റെ സ്വാധീന ഫലമായി ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരള ലക്ഷദ്വീപ് കര്ണാടക തീരങ്ങളില് മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓഗസ്റ്റ് 20 വരെ ഒറ്റപ്പെട്ട ഇടങ്ങളില് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില് 30 മുതല് 40 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ്-കര്ണാടക തീരങ്ങളില് മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്നും മുന്നറിയിപ്പ് ഉണ്ട്.

സംസ്ഥാനത്ത് അടുത്തഅഞ്ച് ദിവസം ശക്തമായ മഴക്കും കാറ്റിനുംസാധ്യത;പത്തനംതിട്ടയില് നാളെ ഓറഞ്ച്അലേര്ട്ട്

പൊതുജനങ്ങള്ക്കുള്ള പ്രത്യേക നിര്ദേശങ്ങള്

വിവിധ തീരങ്ങളില് കടലാക്രമണം ശക്തമാകാന് സാധ്യതയുള്ളതിനാല് അപകട മേഖലകളില് താമസിക്കുന്നവര് ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില് മാറി താമസിക്കണം. മല്സ്യബന്ധനോപധികള് സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളില് താമസിക്കുന്നവരും മേല്ക്കൂര ശക്തമല്ലാത്ത വീടുകളില് താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില് സുരക്ഷയെ മുന്കരുതി മാറി താമസിക്കാന് തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളില് അപകടവസ്ഥയില് നില്ക്കുന്ന മരങ്ങള്/പോസ്റ്റുകള്/ബോര്ഡുകള് തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള് കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള് അധികൃതരുടെ ശ്രദ്ധയില് പെടുത്തേണ്ടതാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെന്ത്, ഇന്ന് അറിയാനാകുമോ?പുറത്തുവിടണോയെന്ന തീരുമാനം നിയമപരിശോധനയ്ക്ക് ശേഷം

ദുരന്ത സാധ്യത മേഖലയിലുള്ളവര് ഒരു എമെര്ജന്സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില് ഒരു കാരണവശാലും നദികള് മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്പിടിക്കാനോ മറ്റ് ആവശ്യങ്ങള്ക്കോ ഇറങ്ങാന് പാടുള്ളതല്ല.

ജലാശയങ്ങള്ക്ക് മുകളിലെ മേല്പ്പാലങ്ങളില് കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്ക്കുകയോ ചെയ്യാന് പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര് അണക്കെട്ടുകളില് നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള് നടത്തുകയും അധികൃതരുടെ നിര്ദേശങ്ങള്ക്ക് അനുസരിച്ച് ആവശ്യമെങ്കില് മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്ണ്ണമായി ഒഴിവാക്കുക.

കാറ്റില് മരങ്ങള് കടപുഴകി വീണും പോസ്റ്റുകള് തകര്ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില് മാറ്റങ്ങള് വരുത്തുന്നതനുസരിച്ച് അലെര്ട്ടുകളില് മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റെര് പേജുകളും പരിശോധിക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us