'എല്ലാ ദിവസവും വെള്ളാർമല സ്കൂളിനെപ്പറ്റി കേൾക്കുന്നതാണ്, സർക്കാർ സ്കൂൾ പുതുക്കിപ്പണിയും'

റിപ്പോർട്ടർ 'പാഠം ഒന്ന് അതിജീവനം' എന്ന പ്രത്യേക പരിപാടിയിലാണ് മന്ത്രി കെ രാജൻ പ്രദേശവാസികൾ കേൾക്കെ ഉറപ്പ് നൽകിയത്.

dot image

കല്പ്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ അപ്പാടെ തകർന്ന വെള്ളാർമല സ്കൂൾ പുതുക്കിപ്പണിയുമെന്ന് ഉറപ്പ് നൽകി മന്ത്രി കെ രാജൻ. റിപ്പോർട്ടർ 'പാഠം ഒന്ന് അതിജീവനം' എന്ന ലൈവത്തോണിലാണ് മന്ത്രി കെ രാജൻ പ്രദേശവാസികൾ കേൾക്കെ ഉറപ്പ് നൽകിയത്.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുമ്പോഴുള്ള തന്റെ അനുഭവങ്ങൾ അടക്കം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി കെ രാജൻ ജനങ്ങൾക്ക് ഉറപ്പ് നൽകിയത്. ചൂരൽമലയിൽ ചെന്നത് മുതൽ എല്ലാ ദിവസവും ഈ സ്കൂളിന്റെ വിശേഷങ്ങൾ താൻ കേൾക്കുന്നതാണ്. തത്കാലം പഠനം മുടങ്ങാതിരിക്കാനാണ് സർക്കാർ ശ്രദ്ധകൊടുക്കുന്നതെന്നും ഉടൻ തന്നെ കുട്ടികളെ വേറെ സ്കൂളിലേക്ക് മാറ്റുമെന്നും പറഞ്ഞ മന്ത്രി പൊതുജനങ്ങളുടെ അഭിപ്രായം കേട്ടും വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ പരിഗണിച്ചും സ്കൂൾ പുതുക്കിപ്പണിയുമെന്ന് ഉറപ്പ് നൽകി.

മറുപടികളിൽ അപ്പാടെ വൈരുധ്യം, വിയർത്ത് സന്ദീപ് ഘോഷ്; വീണ്ടും ചോദ്യം ചെയ്യും

ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല-മുണ്ടക്കൈ പ്രദേശത്തെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെതുടർന്ന് വയനാട്ടിലെ ദുരന്ത പ്രദേശത്തെ വിദ്യാലയങ്ങളുടെ സാഹചര്യം ഉൾപ്പടെ ഉൾക്കൊള്ളിച്ച് ഒരു പ്രോജക്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us