'ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണം'; കൊൽക്കത്തയിലേത് നിർഭയ സംഭവത്തേക്കാൾ ഭീകരമെന്ന് ചിത്ര

'നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ ഭീകരമായ കുറ്റകൃത്യം'

dot image

കൊൽക്കത്തയിൽ പി ജി ഡോക്ടര് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് അപലപിച്ച് ഗായിക കെ എസ് ചിത്ര. ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ കണ്ട് നടുങ്ങിപ്പോയി. നിർഭയ സംഭവത്തെക്കാൾ ഭീകരമായ കുറ്റകൃത്യമാണിതെന്നും ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണമെന്നും ചിത്ര സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയ്ക്ക് ഉള്ളിൽ ഒരു വനിതാ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും തെളിവ് നശിപ്പിക്കാനുള്ള തുടർ ശ്രമങ്ങളും സംബന്ധിച്ച വാർത്തകൾ കണ്ട് നടുങ്ങിപ്പോയി. ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ ഭീകരമായ കുറ്റകൃത്യം. കേസ് അന്വേഷണം പ്രധാനമന്ത്രിതന്നെ നേരിട്ട് നിരീക്ഷിക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിനീതമായി അഭ്യർഥിക്കുകയാണ്. വേർപിരിഞ്ഞ ആത്മാവിനായി തലകുനിച്ച് പ്രാർത്ഥിക്കുന്നു,' എന്ന് കെ എസ് ചിത്ര കുറിച്ചു.

ഓഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച്ച പുലര്ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പി ജി ട്രെയിനിയായ വനിതാ ഡോക്ടര് ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്ക്കാര് ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളേജ് ആന്റ് ആശുപത്രിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. കോളേജിലെ സെമിനാര് ഹാളിനുള്ളില് അര്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്കുട്ടി ഇരയായതായി പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us